‘50 രൂപയുടെ അമിതാഭിനയം’; പൊട്ടിക്കരഞ്ഞ ദിയ മിര്‍സയ്ക്കു ട്രോൾ
Mail This Article
ജയ്പൂർ സാഹിത്യ ഫെസ്റ്റിവലിൽ കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ പങ്കെടുക്കുന്നതിനിടെ പൊട്ടിക്കരഞ്ഞ ബോളിവുഡ് താരം ദിയ മിർസയ്ക്ക് ട്രോൾ. ഫെസ്റ്റിവലിന്‍റെ ഭാഗമായി നടന്ന കലാവസ്ഥ അടിയന്തരാവാസ്ഥ സെഷനിൽ സംസാരിക്കുന്നതിനിടെയാണ് താരം വികാനിർഭരയായത്.
ആരും ആരേയും സഹാനുഭൂതിയില്‍ നിന്ന് പിന്തിരിപ്പിക്കരുതെന്നും കണ്ണീർ പൊഴിക്കാൻ ഭയക്കേണ്ടതില്ലെന്നും പറഞ്ഞുകൊണ്ടായിരുന്നു ദിയ വേദിയിൽ കരഞ്ഞത്. എല്ലാത്തിന്‍റെയും പൂർണ വ്യാപ്തി അനുഭവിക്കണമെന്നും ഇത് അഭിനയമല്ലെന്നും താരം പറയുകയുണ്ടായി. മാതമല്ല, കണ്ണീർ തുടക്കുന്നതിനായി ഒരാൾ ട്വിഷ്യു കൊണ്ടുവന്ന് നൽകിയപ്പോൾ പേപ്പർ തനിക്ക് വേണ്ടെന്നും താരം പറയുന്നത് വിഡിയോയിൽ കാണാം.
പ്രശസ്ത ബാസ്കറ്റ് ബോൾ താരം കോബി ബ്രയന്റും മകൾ ജിയാനയും ഹെലികോപ്പ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട വാർത്തയാണ് തന്നെ കരയിപ്പിച്ചതെന്ന് താരം അതിനുശേഷം പറയുകയുണ്ടായി. കഴിഞ്ഞദിവസം പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അമേരിക്കൻ ബാസ്ക്കറ്റ് ബോൾ താരമായിരുന്ന കോബ് ബ്രയാന്‍റ് ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട വാര്‍ത്ത താൻ അറിഞ്ഞത്. അത് തന്നെ വല്ലാതെ അസ്വസ്ഥയാക്കിയെന്നും തന്‍റെ രക്തസമ്മർദ്ദം കുറയുന്നതിന് ഇത് കാരണമാക്കിയെന്നും താൻ അദ്ദേഹത്തിന്‍റെ വലിയ ആരാധികയാണെന്നും ദിയ പറഞ്ഞു.
ഫെസ്റ്റിവലിൽ തിങ്കളാഴ്ച നടന്ന കാലാവസ്ഥാ വ്യതിയാനത്തേക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു താരം. ദിയയ്ക്ക് സദസ്സിൽനിന്ന് വൻ കൈയ്യടി ലഭിച്ചെങ്കിലും ദിയയുടെ വിഡിയോ ഓൺലൈൻ ലോകത്ത് വലിയ ചർച്ചയായി.
താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ രംഗത്ത് വന്നു. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും തടയാനായി രാജ്യാന്തരതലത്തിൽ പ്രബോധനങ്ങള്‍ നടത്തുന്ന സ്വീഡിഷ് പരിസ്ഥിതി പ്രവർത്തകയായായ ഗ്രേറ്റയെ അനുകരിക്കുകയാണ് ദിയ എന്നും 'ദേശി' ഗ്രേറ്റയാണെന്നുമാണ് ചിലർ വിഡിയോ റീട്വീറ്റ് ചെയ്തുകൊണ്ട് പറഞ്ഞിരിക്കുന്നത്.
എസിയും ഫ്രിഡ്ജുമില്ലാത്ത കാറിലാണോ ദിയ യാത്ര ചെയ്യുന്നതെന്നും അതോ ആഢംബര വാഹനങ്ങള്‍ ഉപയോഗിക്കുന്നതു നിര്‍ത്തിയോ അതിനാണോ ഈ കരച്ചിലെന്നുമെല്ലാം നടിക്കെതിരെ ആരോപണങ്ങള്‍ ഉയരുന്നുണ്ട്.