വിൻ ഡീസലിന്റെ സഹോദരനായി ജോണ് സീന; ഫാസ്റ്റ് 9 ബ്രഹ്മാണ്ഡ ട്രെയിലർ
Mail This Article
×
ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്‍ സീരിസിലെ ഒൻപതാമത്തെ ചിത്രം എഫ് 9: ദ് ഫാസ്റ്റ് സാഗ ട്രെയിലർ എത്തി. കുടുംബവുമൊത്ത് കഴിയുന്ന ഡൊമിനിക്ക് ടൊറെറ്റോയെ ടീസറിൽ കാണാം. ലെറ്റിയുടെയും ടൊറെറ്റോയുടെയും കുഞ്ഞിന് തന്റെ സന്തതസഹചാരിയായ ബ്രയാന്റെ (പോൾ വാക്കർ) പേരാണ് നൽകിയിരിക്കുന്നത്.
ടൊറെറ്റോയുടെ സഹോദരൻ ജേക്കബ് എത്തുന്നിടത്താണ് പുതിയ കഥയുടെ തുടക്കം. 2017ൽ റിലീസ് ചെയ്ത ദ് ഫേറ്റ് ഓഫ് ദ് ഫ്യൂരിയസിന്റെ സീക്വൽ ആയാകും ഈ ചിത്രം റിലീസിനെത്തുക. ഡെക്കാർഡ് ഷോയാൽ കൊല്ലപ്പെടുന്ന ഹാൻ ലു തിരിച്ചെത്തുന്നതാണ് ട്രെയിലറിലെ സർപ്രൈസ്.
വിന്‍ ഡീസൽ, മിഷെല്ലെ, ജോർദാന, ടൈറെസ്, നതാലി, ജോൺ സീന, ചാർലൈസ് തെറോൺ എന്നിവരാണ് മറ്റുതാരങ്ങൾ. ചിത്രം മെയ് 22ന് തിയറ്ററുകളിലെത്തും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.