‘അവള്‍ക്ക് വേണ്ടി എന്റെ ജീവന്‍ കൊടുക്കും’; നിറകണ്ണുകളോടെ ബാല
Mail This Article
×
ജീവിതത്തിൽ കടന്നുപോയ വിഷമഘട്ടങ്ങളെ അഭിമുഖീകരിക്കാൻ സാധിച്ചതിന്റെ കാരണം മകൾ അവന്തികയാണെന്ന് പല അഭിമുഖങ്ങളിലും ബാല പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മകള്‍ അവന്തികയെക്കുറിച്ചുള്ള ചോദ്യത്തിന് അവതാരകയോട് ബാല പറഞ്ഞ മറുപടി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു.
മോളുമായിട്ട് എത്ര അടുപ്പമുണ്ടെന്നായിരുന്നു അവതാരകയുടെ ചോദ്യം. ചോദ്യം കേട്ട് കുറച്ച് സമയം നിശബ്ദമായി നിന്നശേഷം ‘അവള്‍ക്ക് വേണ്ടി എന്റെ ജീവന്‍ കൊടുക്കും. ഇതില്‍ കൂടുതല്‍ എന്ത് പറയാന്‍.അവളെ കൂടെ നിര്‍ത്തണം…’ എന്നാണ് ബാല മറുപടി പറഞ്ഞത്.
ബാലയുടെയും ഗായിക അമൃത സുരേഷിന്റെയും മകളാണ് പാപ്പു എന്ന് വിളിപ്പേരുള്ള അവന്തിക. 2010-ല്‍ വിവാഹിതരായ ബാലയും അമൃതയും മൂന്ന് വര്‍ഷമായി പിരിഞ്ഞു താമസിക്കുകയാണ്. കഴിഞ്ഞ വര്‍ഷമാണ് ഇരുവരും വിവാഹമോചിതരായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.