ADVERTISEMENT

മരതക അഴകിൽ സ്റ്റൈലിഷ് ആയി മഞ്ജു വാരിയർ. നടിയുടെ പുത്തൻ ലുക്ക് ആണ് സമൂഹമാധ്യമങ്ങളില്‍ ചർച്ച. മഞ്ജു ഫെയ്സ്ബുക്കിൽ പങ്കുവച്ച സ്റ്റൈലിഷ് ചിത്രം ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു. മനോരമ ഓൺലൈൻ കലണ്ടർ ആപ്പിനു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലാണ് കൂൾ–സ്റ്റൈലിഷ് ലുക്കിൽ മഞ്ജു വാരിയരുടെ ട്വന്റി–ട്വന്റി അവതാരം. 

 

ഗ്രീൻ ബ്ലെയ്സറിനും പിങ്ക് ഫുൾ സ്ലീവ് ഷർട്ടിനുമൊപ്പം ഓഫ് വൈറ്റ് ടീ–ഷർട്ടും ചേർന്ന് ട്രെൻഡി ലുക്കിലാണ് മഞ്ജു വാരിയർ പ്രത്യക്ഷപ്പെടുന്നത്. ഗ്രീൻ നിറത്തിലുള്ള ഹൈ–വെയ്സ്റ്റ് പാന്റ്സാണ് ഇതിനോടു മാച്ച് ചെയ്തിരിക്കുന്നത്. ബോളിവുഡ് സുന്ദരിമാര്‍ പോലും തോറ്റുപോകുന്ന  മഞ്ജുവിന്റെ ഈ ട്രെൻഡി ലുക്ക് തികച്ചും പുതുമയാർന്നതാണ്. 

 

ജോയ് ആലുക്കാസ് സഹകരണത്തോടെ ചെയ്യുന്ന കലണ്ടറിലെ ചിത്രങ്ങൾ തയാറാക്കിയിരിക്കുന്നത് ഫാഷൻ മോങ്ഗറാണ്. നേരത്തെ കലണ്ടറിനായി നടത്തിയ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

 

പരമ്പരാഗത കലണ്ടറിലെ വിവരങ്ങൾക്കു പുറമെ മൊബൈൽ ഓർഗനൈസറായും പ്രവർത്തിക്കുമെന്നതാണ് ആപ്പിന്റെ പ്രധാന സവിശേഷത. വിശേഷദിനങ്ങളും മറ്റ് വിവരങ്ങളും ആപ് ഓർമപ്പെടുത്തും. ഉദാഹരണത്തിന് വാഹനത്തിന്റെ ഇൻഷുറൻസ് കാലാവധി തീരുന്ന ദിവസം ഓർക്കാൻ ഇൻഷുറൻസ് എന്ന വിഭാഗമുണ്ടാക്കി ഓർമപ്പെടുത്താൻ ആവശ്യപ്പെടാം. ഓർമപ്പെടുത്തൽ സന്ദേശം ഇ മെയിൽ ആയും ലഭിക്കും. മീറ്റിങ്ങുകൾ, ജന്മദിനങ്ങൾ തുടങ്ങിയവ രേഖപ്പെടുത്തി അലാറം ക്രമീകരിക്കാനും സൗകര്യമുണ്ട്.

 

മൊബൈൽ കലണ്ടർ, ഗൂഗിൾ കലണ്ടർ എന്നിവയുമായി ചേർന്നു പ്രവർത്തിക്കാനും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാനും സാധിക്കും. കലണ്ടറിലെ വിവരങ്ങൾ എക്സെൽ ഫയലുകൾ ആയി സൂക്ഷിക്കാനുമാവും. ജോയ് ആലുക്കാസിന്റെ സഹകരണത്തോടെ ചെയ്യുന്ന കലണ്ടറിലെ ചിത്രങ്ങൾ തയാറാക്കിയിരിക്കുന്നത് ഫാഷൻ മോങ്ഗറാണ്.

 

ആൻഡ്രോയിഡിൽ ഗൂഗിൾ പ്ലേസ്റ്റോറും െഎഫോണിൽ ആപ്പിൾ ആപ് സ്റ്റോറും സന്ദർശിച്ച് കലണ്ടർ ആപ്പ് ഡൗൺലോഡ് ചെയ്യാം. പരസ്യങ്ങളില്ലാത്ത ആപ്പ് ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യുക: ആൻഡ്രോയിഡ്  , ഐഒഎസ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com