നിർമാതാവും നായികയുമായി മഞ്ജു വാരിയർ; സംവിധാനം മധു വാരിയർ
Mail This Article
മഞ്ജു വാരിയരുടെ സഹോദരനും നടനുമായ മധു വാരിയർ സംവിധായകനാകുന്നു. ചിത്രത്തിൽ മഞ്ജു വാരിയർ തന്നെയാണ് നായിക. നായകനായി ബിജു മേനോന്‍ അഭിനയിക്കുന്നു. മഞ്ജു വാരിയർ പ്രൊഡക്‌ഷൻസ് സെഞ്ച്വറിയുടെ സഹകരണത്തോടെ നിർമിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ മമ്മൂട്ടിയും മോഹൻലാലും ചേർന്ന് പുറത്തിറക്കി. ലളിതം സുന്ദരം എന്നാണ് സിനിമയുടെ പേര്.
സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. സംഗീതം ബിജിബാൽ. ഛായാഗ്രഹണം പി. സുകുമാർ.
ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്കു ശേഷം മഞ്ജു വാരിയറും ബിജു മേനോനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഇവർ ഒന്നിച്ച കൃഷ്ണഗുഡിയിൽ പ്രണയകാലത്ത്, കുടമാറ്റം, പ്രണയവർണങ്ങൾ, കണ്ണെഴുതി പൊട്ടുംതൊട്ട് എന്നിവ സൂപ്പർഹിറ്റുകളായിരുന്നു.
ക്യാംപസ് എന്ന ചിത്രത്തിലൂടെയാണ് മധു അഭിനയരംഗത്തേയ്ക്കു കടക്കുന്നത്. മായാ മോഹിനി, സ്വലേ എന്നീ സിനിമകളുടെ സഹനിർമാതാവ് കൂടിയാണ് മധു.