കൊറോണയെ കൊല്ലാന്‍ ചൈനയിലേയ്ക്ക് പോകുകയാണ്: വിഡിയോയുമായി നടി രാഖി സാവന്ത്
Mail This Article
സമൂഹമാധ്യമങ്ങളിലെ വിവാദ പരാമർശങ്ങളിലൂടെ വാർത്തകളിലിടം പിടിക്കുന്ന താരമാണ് രാഖി സാവന്ത്. കൊറോണ വൈറസുമായി ബന്ധപ്പെട്ട് രാജ്യം വിറങ്ങലിച്ചു നിൽക്കുന്ന സമയത്തും തന്റെ സ്ഥിരം ശൈലിയുമായി എത്തിയിരിക്കുകയാണ് താരം. 'കൊറോണ വൈറസിനെ കൊല്ലാൻ' ചൈന സന്ദർശിക്കാൻ പോകുകയാണ് താരം. ചൈനയിലേക്കു പോകുന്നു എന്ന തരത്തിലൊരു ട്രോൾ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.
ചൈനീസ് തൊപ്പിയും ധരിച്ച് വിമാനത്തിനുള്ളിലിരിക്കുന്ന വിഡിയോയാണ് രാഖി പങ്കുവെച്ചിരിക്കുന്നത്. കൊറോണ വൈറസിനെ കൊല്ലാൻ ചൈനയിലേക്ക് പോവുകയാണെന്നാണ് രാഖി പറയുന്നത്. സഹയാത്രികരുടെ നേരെ ക്യാമറ തിരിച്ച ശേഷം അവരെല്ലാം യോദ്ധാക്കളാണെന്നും അവർ ഒരുമിച്ച് മാരകമായ വൈറസിനെ ഇല്ലാതാക്കുമെന്നും രാഖി സൂചിപ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്കു വേണ്ടി പ്രാർഥിക്കണമെന്നും ഇനി ആരെയും കൊറോണ ബാധിക്കില്ലെന്നും രാഖി പറയുന്നു. നാസയിൽ നിന്ന് പ്രത്യേകം ഓഡർ ചെയ്ത മരുന്ന് തന്റെ പക്കലുണ്ടെന്നും അതിനാല്‍ കൊറോണ ഇല്ലാതാക്കാൻ എളുപ്പമാണെന്നും താരം പറയുന്നു. വിവാദങ്ങൾക്കു വേണ്ടി കൊറോണയെ കൂട്ടുപിടിച്ച നടിയുടെ രീതിയെ വിമർശിച്ച് നിരവധി ആളുകൾ രംഗത്തുവന്നിട്ടുണ്ട്.