ADVERTISEMENT

ടൈഗർ ഷ്രോഫ് നായകനാവുന്ന ബാഗി 3 യുടെ ട്രെയിലർ എത്തി. അഹമ്മദ് ഖാൻ സംവിധാനം ചെയ്ത് സാജിദ് നദിയദ്വാല നിർമിക്കുന്ന ചിത്രത്തിൽ ശ്രദ്ധ കപൂർ നായികയാവുന്നു. റിതേഷ് ദേശ്മുഖും ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.

 

മാധവനും ആര്യയും ഒന്നിച്ചെത്തിയ വേട്ട എന്ന തമിഴ് ചിത്രത്തിന്റെ റീമേക്ക് കൂടിയാണ് ബാഗി 3. സിനിമയുടെ ട്രെയിലറിന് നേരെ വലിയ വിമർശനം ഉയരുന്നുണ്ട്. ആക്‌ഷൻ കുറച്ച് ഓവർ ആണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. കണ്ടുമടുത്ത ആക്‌ഷൻ രംഗങ്ങള്‍ മാത്രമാണ് ട്രെയിലറിൽ കാണാനാകുന്നതെന്നും വിമർശനമുണ്ട്. 

 

ഇതിലും നല്ലത് ഹൃതിക് റോഷൻ ചിത്രമായ ‘വാർ’ ഒന്നുകൂടി കാണുന്നതാണെന്നും അതേ പ്രമേയമാണ് ചിത്രത്തിന്റേതെന്നും മറ്റുചിലർ ചൂണ്ടിക്കാട്ടുന്നു. ചിത്രം മാർച്ചിൽ റിലീസിനെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com