അല്ലു അര്‍ജുനെ അറിയില്ല: ഷക്കീല
Mail This Article
തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുനെ അറിയില്ലെന്ന് നടി ഷക്കീല. ഒരു അഭിമുഖത്തിനിടെയാണ് അല്ലു അര്‍ജുന്‍ ആരാണെന്ന് തനിക്ക് അറിയില്ലെന്ന് ഷക്കീല പറഞ്ഞത്. അഭിമുഖത്തിനിടെ തെലുങ്ക് സൂപ്പര്‍ താരങ്ങളായ മഹേഷ് ബാബു, ജൂനിയര്‍ എന്‍ടിആര്‍, അല്ലു അര്‍ജുന്‍ എന്നിവരെ കുറിച്ച് ഷക്കീലയോട് ചോദിച്ചു.
മഹേഷ് ബാബു സഹോദരനെ പോലെയാണെന്ന് ഷക്കീല പറഞ്ഞു. ജൂനിയര്‍ എന്‍ടിആര്‍ നല്ല ഡാന്‍സറാണ് എന്നായിരുന്നു മറുപടി. എന്നാല്‍ അല്ലു അര്‍ജുനെ അറിയില്ലെന്നാണ് ഷക്കീല മറുപടി പറഞ്ഞത്. ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
താരത്തിന്റെ മറുപടി അല്ലു ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്. മഹേഷ് ബാബു ആരാധകര്‍ താരത്തെ പിന്തുണച്ചും രംഗത്തെത്തി. എന്നാല്‍ ഷക്കീലയെ പിന്തുണച്ചും ട്വീറ്റുകളുണ്ട്. ഷക്കീല തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നാണ് ഇവരുടെ വാദം. തെലുങ്കു സിനിമ മേഖലയുമായി ഷക്കീലയ്ക്ക് അടുത്ത ബന്ധം ഇല്ലാത്തതിനാലാകാം അവർ ഇങ്ങനെ പറഞ്ഞതെന്നാണ് ഒരുകൂട്ടർ പറയുന്നത്.