വിവാഹത്തിന് നസ്രിയ വന്ന സന്തോഷത്തിൽ കൂട്ടുകാരി; ആ വിഡിയോ ഇതാ
Mail This Article
×
തന്റെ കൂട്ടുകാരിയുടെ വിവാഹത്തിന് നസ്രിയ എത്തിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഭർത്താവ് ഫഹദിനൊത്താണ് തന്റെ കൂട്ടുകാരിയുടെ വിവാഹത്തിന് നടി എത്തിയത്. ഇപ്പോഴിതാ ആ വിവാഹവിഡിയോയുടെ പുതിയൊരു വിഡിയോക്ലിപ്പ് ഓൺലൈനിൽ തരംഗമാകുന്നു. കൂട്ടുകാരിയുടെ വിവാഹദിവസം ഓർത്തെടുത്ത് തിരക്കുകൾ മാറ്റിവച്ചെത്തിയ നസ്രിയെ അഭിനന്ദിച്ച് നിരവധി ആളുകൾ രംഗത്തുവന്നു.
ഇടവേളയ്ക്കു ശേഷം നസ്റിയയുടെ സിനിമാവരവ് കാത്തിരിക്കുകയാണ് ആരാധകർ. അന്‍വർ റഷീദ് സംവിധാനം ചെയ്യുന്ന ട്രാൻസിലൂടെയാണ് നസ്റിയയുടെ തിരിച്ചുവരവ്. ഫഹദ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണ് ട്രാന്‍സിന്റെ മറ്റൊരു പ്രത്യേകത.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.