ADVERTISEMENT

നടി മഞ്ജു പത്രോസ് വിവാഹമോചിതയാകുന്നുവെന്ന വാർത്തയോട് പ്രതികരിച്ച് ഭർത്താവ് സുനിൽ. വ്യാജ വാർത്തകൾ പ്രചരിച്ചതിൽ തനിക്ക് ദുഃഖം ഉണ്ടെന്നും അതിൽ സത്യം ഇല്ലെന്നും സുനിച്ചൻ പറയുന്നു. മഞ്ജുവിന്റെ ഔദ്യോഗിക പേജിലൂടെയാണ് സുനിൽ വ്യാജ വാർത്തകളോട് പ്രതികരിച്ചത്

 

സുനിലിന്റെ വാക്കുകളിലൂടെ,

 

നമസ്കാരം ഞാൻ സുനിച്ചൻ ആണ് സംസാരിക്കുന്നത്. ഇപ്പോൾ ദുബായിൽ ആണുള്ളത്. ഒരു വർഷമായിഇവിടെ എത്തിയിട്ട്. ഇടക്ക് ഒരു രണ്ടു മാസം നാട്ടിൽ ലീവിന് പോയിരുന്നു. പിന്നെ മഞ്ജു ഉൾപ്പെടുന്ന റിയാലിറ്റി ഷോ എല്ലാവരും കാണുന്നുണ്ട് എന്ന് എനിക്കറിയാം. ഞാൻ ഇടയ്ക്ക് ചാനലിൽ ചെന്നിരുന്നുവെന്നും മഞ്ജുവിൽ നിന്നും ഡിവോഴ്സ് വേണം എന്ന് ആവശ്യപ്പെട്ടുവെന്നും ചേർത്ത് ഒരു വാർത്ത ഇടയ്ക്ക് കണ്ടു.

 

ഞാൻ അത് ചാനലിൽ വിളിച്ചു ചോദിച്ചു. അപ്പോൾ അവർ അത് പെയ്ഡ് ന്യൂസ് ആണെന്നു പറഞ്ഞു. എനിക്ക് ഒരുപാട് സങ്കടമായി. അങ്ങനെ ഒരു വാർത്ത ഇല്ല. കാരണം എന്റെ കുടുംബവും അവളുടെ കുടുംബവും പിന്തുണ നല്കിയിട്ടാണ് അവൾ റിയാലിറ്റി ഷോയിൽ പോയത്.

 

ഞങ്ങൾ എല്ലാവരും അവളെ സപ്പോർട്ട് ചെയ്യുന്നുണ്ട്. പിന്നെ കഴിഞ്ഞ ഒരു എപ്പിസോഡിൽ അവൾ കുഷ്ഠരോഗി എന്ന പരാമർശം നടത്തുകയുണ്ടായി. അതിനു ഞാൻ നിങ്ങളോട് മാപ്പ് ചോദിക്കുന്നു. അവളുടെ വായിൽ നിന്നും അത് അറിയാതെ പറഞ്ഞു പോയതാണ്. പിന്നെ ഇത് ഒരു ഗെയിം അല്ലെ ആ രീതിയിൽ കണ്ടാൽ മതി. പിന്നെ എല്ലാവരും മഞ്ജുവിനെ സപ്പോർട്ട് ചെയ്യണം, ഞാനും ചെയ്യാം.’–സുനിൽ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com