വിവാഹസമ്മാനമായി യോഗി ബാബുവിന് സ്വർണമാല സമ്മാനിച്ച് ധനുഷ്
Mail This Article
×
യോഗി ബാബുവിന് വിവാഹ സമ്മാനമായി സ്വർണമാല സമ്മാനിച്ച് നടൻ ധനുഷ്. കർണൻ സിനിമയുടെ ഷൂട്ടിങിനിടെയാണ് യോഗി ബാബുവിന് ധനുഷും കൂട്ടരും സർപ്രൈസ് സ്വീകരണം ഒരുക്കിയത്. വിവാഹിതനായതിനു ശേഷം ഷൂട്ടിങിൽ തിരിച്ചെത്തിയതായിരുന്നു താരം.
സംവിധായകൻ മാരി സെൽവരാജ്, ലാൽ, ഗൗരി കിഷൻ, രജിഷ വിജയൻ എന്നിവർ ധനുഷിനൊപ്പം ഉണ്ടായിരുന്നു.
ഫെബ്രുവരി അഞ്ചിനായിരുന്നു യോഗി ബാബുവിന്റെ വിവാഹം. സ്വന്തം നാട്ടിലെ കുടുംബക്ഷേത്രത്തിൽവച്ചായിരുന്നു ചടങ്ങുകൾ. മഞ്ജു ഭാർഗവിയാണ് വധു. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.
സിനിമാരംഗത്തെ സുഹൃത്തുക്കൾക്കായി മാർച്ച് ആദ്യവാരം ചെന്നൈയിൽ വച്ച് വിരുന്ന് നടത്തും. രജനികാന്ത് ചിത്രമായ ദർബാറിലാണ് യോഗി അവസാനം അഭിനയിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.