മീര നന്ദനൊപ്പം തിളങ്ങി ആൻ അഗസ്റ്റിൻ
Mail This Article
×
മലയാളി പ്രേക്ഷകരുടെ പ്രിയ നായികമാരാണ് ആൻ അഗസ്റ്റിനും മീര നന്ദനും. ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുള്ള പുതിയ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. മീര നന്ദനാണ് തന്റെ പ്രിയ സുഹൃത്തിനൊപ്പമുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
‘എല്‍സമ്മ എന്ന ആണ്‍കുട്ടി’യിലൂടെ അഭിനയരംഗത്തെത്തിയ ആൻ അഗസ്റ്റിൻ ചുരുക്കം ചില ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയനായികയായി. ഛായാഗ്രാഹകൻ ജോമോൻ ടി. ജോണുമായുള്ള വിവാഹത്തോടെ അഭിനയത്തിന് ഇടവേള എടുത്ത താരം ‘സോളോ’ എന്ന സിനിമയിലൂടെ തിരിച്ചെത്തിയിരുന്നു.
സിനിമയിൽ തിരികെയെത്താനുള്ള തയാറെടുപ്പിലാണ് ആൻ. സത്യന്റെ ജീവിതകഥ പ്രമേയമാക്കി വിജയ് ബാബു ഒരുക്കുന്ന ഒരുക്കുന്ന ചിത്രത്തിൽ ആൻ അഗസ്റ്റിൻ നായികയായേക്കുമെന്ന് റിപ്പോർട്ട് ഉണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.