ADVERTISEMENT

മഞ്ജു വാരിയരുടെ സഹോദരനും നടനുമായ മധു വാരിയർ സംവിധായകനാകുന്ന ‘ലളിതം സുന്ദരം’ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. വണ്ടിപ്പെരിയാറുള്ള മൗണ്ട് ബംഗ്ലാവിലാണ് ഷൂട്ടിങ്ങിന് തുടക്കം കുറിച്ചത്. ചിത്രത്തിൽ മഞ്ജു വാരിയർ തന്നെയാണ് നായിക. നായകനായി ബിജു മേനോന്‍ അഭിനയിക്കുന്നു. മഞ്ജു വാരിയർ പ്രൊഡക്‌ഷൻസ് സെഞ്ച്വറിയുടെ സഹകരണത്തോടെയാണ് നിർമാണം. മഞ്ജു വാര്യർ നിർമിക്കുന്ന ആദ്യ കൊമേർസ്യൽ ചിത്രം കൂടിയാണ് ഇത്.

madhu-manju-1

സംഗീതം ബിജിബാൽ. ഛായാഗ്രഹണം പി. സുകുമാർ. പ്രമോദ് മോഹൻ തിരക്കഥ. ദിലീഷ് പോത്തൻ, സൈജു കുറുപ്പ്, രഘുനാഥ് പലേരി, സറീന വഹാബ്, ദീപ്തി സതി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

manju-madhu-shoot

ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്കു ശേഷം മഞ്ജു വാരിയറും ബിജു മേനോനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഇവർ ഒന്നിച്ച കൃഷ്ണഗുഡിയിൽ പ്രണയകാലത്ത്, കുടമാറ്റം, പ്രണയവർണങ്ങൾ, കണ്ണെഴുതി പൊട്ടുംതൊട്ട് എന്നിവ സൂപ്പർഹിറ്റുകളായിരുന്നു.

lalitham-sundaram-movie

ക്യാംപസ് എന്ന ചിത്രത്തിലൂടെയാണ് മധു അഭിനയരംഗത്തേയ്ക്കു കടക്കുന്നത്. മായാ മോഹിനി, സ്വലേ എന്നീ സിനിമകളുടെ സഹനിർമാതാവ് കൂടിയാണ് മധു.

manju-madhu-warrier
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com