അമ്മ, നിങ്ങളെത്ര സുന്ദരി: പൂർണിമയ്ക്കു മറുപടിയുമായി മല്ലിക സുകുമാരൻ
Mail This Article
സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും മരുമക്കളായ പൂർണിമയും സുപ്രിയയും സജീവമായി പ്രേക്ഷകരോട് സംവദിക്കാറുണ്ട്. മക്കളുടെയും മരുമക്കളുടെയും പോസ്റ്റുകൾക്ക് അമ്മ മല്ലിയുടെ കമന്റും വൈറലാകാറുണ്ട്.
ഇപ്പോഴിതാ സുകുമാരന്റെയും മല്ലിക സുകുമാരന്റെയും പഴയൊരു ചിത്രം പങ്കുവച്ചിരിക്കുകയാണ് പൂർണിമ ഇന്ദ്രജിത്ത്. വർഷങ്ങൾക്കു മുൻപുള്ള ഒരു ചിത്രമാണ് പൂർണിമ ഫെയ്‌സ്‌ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. മുടിയിൽ മുല്ലപ്പൂ ചൂടിയിരിക്കുന്ന മല്ലിക, തൊട്ടടുത്തിരുന്ന് കുശലം പറയുന്ന സുകുമാരൻ എന്നിവരാണ് ചിത്രത്തിലുള്ളത്. വളരെ സുന്ദരിയായാണ് മല്ലികയെ ചിത്രത്തിൽ കാണുന്നത്. അമ്മ എത്ര സുന്ദരിയാണെന്നായിരുന്നു പൂർണിമ കുറിച്ചത്.
എന്തായാലും ചിത്രത്തിനു താഴെ രസകരമായ കമന്റുകളുമായി നിരവധി പേർ എത്തി. മരുമകൾ അമ്മായിയമ്മയെ സോപ്പിടുന്നതാണെന്നാണ് പലരും തമാശരൂപേണ കമന്റ് ചെയ്‌തിരിക്കുന്നത്. മല്ലിക സുകുമാരനും പൂർണിമയ്ക്കു മറുപടിയുമായി എത്തി. സ്നേഹത്തിന്റെ സ്മൈലിയാണ് മല്ലിക ചിത്രത്തിനു കമന്റ് ആയി നൽകിയത്.