ആളെ മനസിലായോ?; കൂടെയുള്ള കുട്ടി ഇന്ന് ഈ നടന്റെ ഭാര്യയാണ്
Mail This Article
മലയാളത്തിന്റെ യുവനടന്മാരില്‍ ശ്രദ്ധേയനായ ഒരു താരത്തിന്റെ ബാല്യകാല ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. കൂടെയുള്ള പെണ്‍കുട്ടി ഇന്നവന്റെ ഭാര്യയാണ്. കുട്ടിക്കാലത്തെ ഇവരുടെ സൗഹൃദം പ്രണയമായി മാറുകയായിരുന്നു. ആളെ മനസിലായോ? പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവനടന്‍ അര്‍ജുന്‍ അശോകനും ഭാര്യ നിഖിതയുമാണിത്.
2018 ലായിരുന്നു ഇരുവരുടയും വിവാഹം. ഒൻപതു വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് അര്‍ജുനും നിഖിതയും വിവാഹിതരാകുന്നത്.
പ്രണയത്തെക്കുറിച്ച് അര്‍ജുന്റെ വാക്കുകൾ: പതിനൊന്നാം ക്ലാസ് മുതല്‍ തുടങ്ങിയ പ്രണയമായിരുന്നു. ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് രണ്ടു പേരുടെയും വീട്ടുകാര്‍ക്ക് നേരെത്തെ അറിയാമായിരുന്നു. നിഖിതയുടെ വീട്ടില്‍ ആദ്യം ചെറിയ പ്രശ്നമൊക്കെ ഉണ്ടായെങ്കിലും പിന്നീട് എല്ലാം തണുത്തു. ബിടെക് സിനിമയില്‍ അഭിനയിക്കുന്ന സമയത്താണ് ഞങ്ങളുടെ വിവാഹത്തിന് രണ്ടു വീട്ടുകാരും പച്ചക്കൊടി കാണിച്ചത്. ജീവിതത്തില്‍ വലിയ മാറ്റങ്ങളാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സംഭവിച്ചത്. പുറത്തിറങ്ങുമ്പോള്‍ ആളുകള്‍ തിരിച്ചറിയുന്നത് സന്തോഷമുള്ള കാര്യമാണ്. അതോടൊപ്പം അത് നമ്മുടെ സ്വകാര്യതെയും ബാധിച്ചു തുടങ്ങിയെന്നു പറയാം.
ഹരിശ്രീ അശോകന്റെ മകനാണ് അര്‍ജുന്‍. ആദ്യ ചിത്രമായ പറവ മുതല്‍ തന്റെ അഭിനയ മികവു കൊണ്ട് താരപുത്രനെന്നതിലുപരി നല്ലൊരു നടനാണെന്ന് അര്‍ജുന്‍ തെളിയിച്ചിട്ടുണ്ട്. ബിടെക്, വരത്തന്‍, ഉണ്ട, ജൂൺ തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച പ്രകടനമായിരുന്നു അര്‍ജുന്‍ പുറത്തെടുത്തത്.