കമല്‍ഹാസന്റെ വീടിന് മുന്നില്‍ ക്വാറന്റിന്‍ സ്റ്റിക്കര്‍; അബദ്ധം പറ്റിയത് ചെന്നൈ കോർപ്പറേഷന്
Mail This Article
കമൽഹാസന്റെ വീടിനു മുന്നിൽ ക്വാറന്റിൻ സ്റ്റിക്കർ പതിപ്പിച്ച വിഷയത്തിൽ വിശദീകരണവുമായി ചെന്നൈ കോർപ്പറേഷൻ. കമല്‍ഹാസന്റെ മകള്‍ ശ്രുതി ഹസന്‍ ലണ്ടനില്‍ നിന്നും മടങ്ങി വന്നതിനാലാണ് ക്വാറന്റിന്‍ സ്റ്റിക്കര്‍ പതിപ്പിച്ചത് എന്നായിരുന്നു ചെന്നൈ കോര്‍പ്പറേഷന്റെ മറുപടി. ശ്രുതി ചെന്നൈയിലെ വീട്ടില്‍ അല്ല മുംബൈയിലെ വീട്ടിലാണെന്ന് ബോധ്യപ്പെട്ടതോടെ ഈ സ്റ്റിക്കര്‍ നീക്കം ചെയ്യുകയായിരുന്നു.
അതേസമയം വിഷയത്തിൽ വിശദീകരണവുമായി കമൽഹാസനും എത്തി. താൻ ഹോം ക്വാറന്റിനിൽ കഴിയുന്നുവെന്ന വാർത്ത തെറ്റാണെന്നും തമിഴ് ജനത ഒറ്റക്കെട്ടായി സാമൂഹ്യ അകലം കാത്തുസൂക്ഷിക്കണമെന്നും പറഞ്ഞു.
കൊറോണ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടിന് മുന്നില്‍ ക്വാറന്റിന്‍ സ്റ്റിക്കര്‍ പതിപ്പിക്കുന്നുണ്ട്. പലരും വീടുവിട്ട് വെളിയിൽ പോകുന്ന സാഹചര്യത്തിൽ ജാഗ്രത കൂട്ടാനാണ് ഇത്തരം നടപടികളെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് പറയുന്നു.