‘ചെലയ്ക്കാതേ പോടോ അവിടുന്ന്’; ‘ഞാൻ ആദ്യമായി കേട്ട അതേ ഡയലോഗ്’
Mail This Article
ശശി കലിംഗയെ അനുസ്മരിച്ച് നടൻ അനീഷ് ജി. മേനോൻ. അദ്ദേഹത്തെ ആദ്യമായി നേരിട്ട് കണ്ടത് നാടകത്തിലൂടെയാണെന്നും ‘ചെലയ്ക്കാതേ പോടോ അവിടുന്ന്’ എന്ന ഹിറ്റ് ഡയലോഗ് അന്നും കൂടെ ഉണ്ടായിരുന്നുവെന്നും അനീഷ് പറയുന്നു.
അനീഷ് ജി. േമനോന്റെ വാക്കുകൾ:
ശശിയേട്ടൻ യാത്രയായി...
ആദ്യമായി കാണുന്നത് കോഴിക്കോട് സ്റ്റേജ് ഇന്ത്യയുടെ 'ഭാഗ്യരേഖ' എന്ന നാടകത്തിലെ കോമഡി നടനായിട്ടാണ്.താടി നീട്ടി പിടിച്ച് ചുണ്ട് കൂർപ്പിച്ച്.. "ചെലയ്ക്കാതേ പോടോ അവിടുന്ന്.." എന്ന ശശിയേട്ടന്റെ സൂപ്പർഹിറ്റ് ഡയലോഗ് അന്നും കൂടെയുണ്ട്.
ശശിയേട്ടൻ മുത്തശ്ശനും ഞാൻ അദ്ദേഹത്തിന്റെ കൊച്ചുമോനും ആയി അഭിനയിച്ച മാഹി എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് അവസാനമായി കാണുന്നത്. ഒരുപാട് സംസാരിച്ചു...
"എടോ.. ഒരു മനുഷ്യന്റെ മനസ്സ് ആർക്കും കാണണ്ടടോ ഓന്റെ ചുറ്റുപാടുകളെ കുറിച്ചാണ് എല്ലാവരുടെയും ആവലാതി.." കുറച്ചു നേരം മിണ്ടാതിരുന്നിട്ട്
ഉറക്കെ ചിരിച്ചു..പിന്നെ പറഞ്ഞു; "ചെലയ്ക്കാതെ പോവാൻ പറയെടോ". ഞാൻ അദ്ദേഹത്തിൽ നിന്ന് ആദ്യമായി കേട്ട അതേ ഡയലോഗ്...!
ചന്ദ്രകുമാർ എന്ന ശശി കലിംഗക്ക്, ആദരാഞ്ജലികൾ..