ADVERTISEMENT

തമിഴ് സിനിമയിലെ നന്മയുടെ മുഖമെന്ന് വിശേഷിപ്പിക്കപ്പെടുന്ന നടനും നർത്തകനുമായ രാഘവ ലോറൻസ് രജനികാന്ത് നായകനായെത്തുന്ന ചന്ദ്രമുഖി 2–ൽ അഭിനയിക്കുന്നതിന് തനിക്ക് ലഭിച്ച അഡ്വാൻസ് തുകയായ 3 കോടി മുഴുവൻ കോവിഡ് ഫണ്ടുകളിലേക്ക് സംഭാവന ചെയ്തു. ലോറൻസ് തന്നെയാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ തന്റെ സംഭാവന സംബന്ധിച്ചുള്ള വിശദവിവരങ്ങൾ വെളിപ്പെടുത്തിയത്. 

 

ലോറൻസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇപ്രകാരം

 

പ്രിയപ്പെട്ട കൂട്ടുകാരെ ആരാധകരെ നിങ്ങളോട് ഒരു സന്തോഷവാർത്ത പങ്കു വയ്ക്കാനുണ്ട്. തലൈവർ നായകനാകുന്ന ചന്ദ്രമുഖി 2 ആണ് എന്റെ അടുത്ത പ്രൊജക്റ്റ്. പി. വാസു സർ സംവിധാനം ചെയ്ത് കലാനിധി മാരൻ നിർമിക്കുന്ന ഇൗ ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചത് എന്റെ ഭാഗ്യമായി കരുതുന്നു. ഇൗ ചിത്രത്തിനായി എനിക്ക് ലഭിച്ച അഡ്വാൻസ് തുകയായ 3 കോടി രൂപ കൊറോണ വൈറസ് ഫണ്ടിലേക്ക് സംഭാവന ചെയ്യുന്നതായി അറിയിക്കുന്നു. താഴെ പറയുന്ന രീതിയിലാണ് ആ തുക വിഭാഗിച്ചു നൽകിയിരിക്കുന്നത്. 

 

50 ലക്ഷം – PM ഫണ്ട്‌ 

50 ലക്ഷം – CM ഫണ്ട്‌ (TN)

50 ലക്ഷം – FEFSI (ദിവസവേതനകാർക്ക് )

50 ലക്ഷം – ഡാൻസർ യൂണിയൻ 

25 ലക്ഷം – ഭിന്നശേഷിക്കാരായ കുട്ടികൾക്കു വേണ്ടി 

75 ലക്ഷം – ലോറൻസ് ജനിച്ച റോയപുരത്തെ ദിവസവേതനക്കാരായ ജീവനക്കാർക്ക് വേണ്ടി.

 

ഭക്ഷണവും മറ്റു അവശ്യവസ്തുക്കളും പൊലീസിന്റെ സഹായത്തോടെ സുരക്ഷിതമായ അർഹതപ്പെട്ടവർക്ക് നൽകുന്നതായിരിക്കും. സേവനമാണ് ദൈവം. 

 

ഇതാദ്യമായിട്ടല്ല ലോറൻസ് ഇത്തരം ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് പണവും സഹായവും നൽകുന്നത്. നേരത്തെയും പല പ്രകൃതി ദുരന്തങ്ങളും ഉണ്ടായപ്പോൾ ലോറൻസ് തമിഴ് മക്കൾക്ക് സഹായവുമായി മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു. താരത്തിന്റെ പുതിയ ആഹ്വാനവും വലിയ ആവേശത്തോടെയാണ് തമിഴ് ജനത സ്വീകരിച്ചിരിക്കുന്നത്. 

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com