കലാസംവിധായകൻ തിരുവല്ല ബേബി അന്തരിച്ചു; അന്ത്യം ന്യൂയോർക്കിൽ
Mail This Article
×
പഴയകാല ചലച്ചിത്ര കലാസംവിധായകൻ തിരുവല്ല ബേബി (84) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലൻഡിൽ ആയിരുന്നു അന്ത്യം. ദീർഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. നെല്ല് ഉൾപ്പടെ നിരവധി മലയാള സിനിമകളുടെ കലാസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.
അമേരിക്കൻ മലയാളികളുടെ ഇടയിൽ പ്രശസ്തനായിരുന്ന തിരുവല്ല ബേബി, പ്രവാസ ജീവിതകാലത്തും കലാരംഗത്ത് സജീവമായിരുന്നു. നോർത്ത് അമേരിക്കയിലെയും കാനഡയിലെയും നിരവധി പള്ളികളുടെ മദ്ബഹകൾ രൂപകൽപന ചെയ്തിട്ടുണ്ട്. സാംസ്കാരിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച തിരുവല്ല ബേബി, സ്റ്റാറ്റൻ ഐലൻഡ് മലയാളി അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയായിരുന്നു.
ഭാര്യ: ശോശാമ്മ മക്കള്‍: സിബി, നാന്‍സി, ഡോ. ബിനു, നവിന്‍
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.