ADVERTISEMENT

മണി ഹൈസ്റ്റ് സിനിമയാക്കിയാൽ അതിൽ ആരാകും പ്രൊഫസറുടെ കഥാപാത്രം അവതരിപ്പിക്കുക എന്ന ചർച്ച സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഇപ്പോഴിതാ ഒരു സൂപ്പർതാരം തന്നെ ഇതേ ആവശ്യവുമായി മുന്നോട്ടുവന്നിരിക്കുന്നു. തനിക്ക് പ്രൊഫസറായി അഭിനയിക്കണമെന്നാണ് നടൻ ആയുഷ്മാൻ ഖുറാന വെളിപ്പെടുത്തുന്നത്.

 

പ്രൊഫസറുടെ കയ്യിലുള്ളതുപോലൊരു കണ്ണടയുമായി ഫെയ്സ്ബുക്ക് ലൈവിൽ എത്തിയായിരുന്നു താരത്തിന്റെ തുറന്നുപറച്ചില്‍. തന്റെ പിയാനോയിൽ മണി ഹൈസ്റ്റിലെ ‘ബെല്ലാ ചാവോ’ എന്ന ഗാനവും അദ്ദേഹം വായിക്കുന്നുണ്ട്. ഇതുപോലൊരു കഥാപാത്രം ചെയ്യാൻ കാത്തിരിക്കുകയാണെന്നും ഫിലിം മേക്കേർസ് നിങ്ങള്‍ ഇത് കേൾക്കണമെന്നും താരം പറഞ്ഞു. മറ്റുള്ള ആളുകളെപ്പോലെ തന്നെ ജോലി ചെയ്യാനും സെറ്റിൽപ്പോകാനും എപ്പോൾ വേണമെങ്കിലും തയ്യാറാണെന്നും ഖുറാന പറയുന്നു.

 

ലോകമെമ്പാടും ആരാധകരുള്ള വെബ് സീരിസ് ആണ് മണി ഹൈസ്റ്റ്. സ്പാനിഷ് സീരിസായ മണിഹൈസ്റ്റ് 2017 ലാണ് ആദ്യമായി സംപ്രേക്ഷണം ചെയ്തത്. ‘ല കാസ ദെ പാപ്പെല്‍’ എന്നാണ് ഈ സീരിസിന്റെ സ്പാനിഷ് പേര്. ദ് ഹൗസ് ഓഫ് പേപ്പര്‍ എന്നാണ് ഈ സ്പാനിഷ് വാക്കിന്റെ അര്‍ത്ഥം.

 

അലെക്സ് പീന്യ ആണ് ഈ സീരിസിന്റെ സംവിധാനം. സ്പെയിനിലെ ആന്റിന 3 ചാനലിന് വേണ്ടിയായിരുന്നു ഈ സീരിസ് ഒരുക്കിയത്. പിന്നീട് നെറ്റ് ഫ്ലിക്സ് ഈ സീരിസ് ഏറ്റെടുക്കുകയായിരുന്നു.

 

ചാനലില്‍ 15 എപ്പിസോഡുകളായി കാണിച്ചിരുന്ന ഈ സീരിസ് നെറ്റ്ഫ്ലിക്സ് ഏറ്റെടുത്തതോടെ ഇത് രണ്ട് സീസണുകളാക്കുകയും ആദ്യ സീസണ്‍ 13 എപ്പിസോഡായും രണ്ടാമത്തെ സീസണ്‍ 9 എപിസോഡായും മാറ്റി ആകെ 22 എപിസോഡ് ആക്കി സംപ്രേക്ഷണം ചെയ്യുകയായിരുന്നു.

 

മൂന്നാമത്തെ സീസണ്‍ 8 എപ്പിസോഡുകളായി നെറ്റഫ്ലിക്സ് ഒറിജിനല്‍ സീരിസായി കഴിഞ്ഞ വര്‍ഷം ജൂലായില്‍ സംപ്രേക്ഷണം ചെയ്തു. നാലാമത്തെ സീസൺ ഈ വർഷം റിലീസ് ചെയ്തു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com