‘എന്റെ ചക്കിയാ, നിങ്ങളുടെ മാളവിക’; ട്രോളിന് താരത്തിന്റെ മറുപടി
Mail This Article
×
ജയറാമും മകൾ മാളവികയും ഒന്നിച്ചെത്തിയ പരസ്യം, ഈ അടുത്ത് ഏറ്റവും കൂടുതൽ ട്രോളുകൾ ഏറ്റുവാങ്ങേണ്ടി വന്ന ഒന്നാണ്. 'എന്റെ ചക്കിയാ, നിങ്ങളുടെ മാളവിക' എന്ന വാചകമാണ് ട്രോളന്മാർ പലരും പിടിവള്ളിയാക്കിയത്. ഇപ്പോഴിതാ സ്വന്തം പേരിൽ പ്രചരിക്കുന്ന ട്രോളുകൾ പങ്കുവച്ച് മാളവികയും. തന്റെ ഇൻസ്റ്റഗ്രാം പേജിലാണ് ഇതുമായി ബന്ധപ്പെട്ടൊരു ട്രോൾ താരം പങ്കുവച്ചത്.
പരസ്യത്തിലും അച്ഛനും മകളുമായുമാണ് ജയറാമും മാളവികയും വേഷമിട്ടത്. മകളുടെ കല്യാണം സ്വപ്നം കാണുന്ന അച്ഛന്റെ ആഗ്രഹങ്ങളാണ് പരസ്യത്തിലൂടെ പറഞ്ഞത്. ടിവിയിലും സമൂഹമാധ്യമങ്ങളിലും പരസ്യം സൂപ്പർഹിറ്റായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.