ഇതാവണമെടാ കലക്ടർ: സുഹാസിനെക്കുറിച്ച് രൺജി പണിക്കരും മമ്മൂട്ടിയും
Mail This Article
എറണാകുളം ജില്ലാ കലക്ടർ എസ്. സുഹാസിനെ പ്രകീർത്തിച്ച് നടനും തിരക്കഥാകൃത്തും സംവിധായകനുമായ രൺജി പണിക്കർ. ഒറ്റപ്പെട്ട ഒരു തുരുത്തിലേക്ക് അവശ്യസാധനങ്ങളുമായി പോകുന്ന കലക്ടറുടെ ചിത്രം പങ്കു വച്ചു കൊണ്ടായിരുന്നു രൺജി പണിക്കരുടെ അഭിപ്രായപ്രകടനം. ഇതാവണമെടാ കലക്ടർ എന്ന അദ്ദേഹത്തിന്റെ അഭിപ്രായത്തോടു പൂർണമായി യോജിച്ചു കൊണ്ട് മമ്മൂട്ടിയും ആ പോസ്റ്റ് തന്റെ ഫെയ്സ്ബുക്ക് പേജിൽ ഷെയർ ചെയ്തു.
‘രാജ്യം യുദ്ധം ചെയ്യാൻ ഇറങ്ങുമ്പോൾ മുന്നണിപ്പോരാളിയാണ് എറണാകുളത്തിന്റെ കലക്ടർ ശ്രീ സുഹാസ് ഐ. എ.എസ്. ഒറ്റപ്പെട്ട തുരുത്തിലേക്ക് അവശ്യ സാധനങ്ങൾ വിതരണം ചെയ്യാൻ കലക്ടറുടെ തോണിയാത്ര.ഒറ്റയ്ക്ക്. ഇതാവണമെടാ കലക്ടർ..sense ..sensibility..sensitivity..Suhas..’ കലക്ടറുടെ ചിത്രം പങ്കു വച്ചു കൊണ്ട് രൺജി പണിക്കർ കുറിച്ചതിങ്ങനെ.
മമ്മൂട്ടി കലക്ടറുടെ റോളിലെത്തിയ ദ് കിങ് സിനിമയുടെ തിരക്കഥ രചിച്ചത് രൺജി പണിക്കരാണ്. സൂപ്പർ ഹിറ്റായ ആ ചിത്രത്തിലെ ഏറ്റവും പ്രസിദ്ധ ഡയലോഗാണ് ‘സെൻസ്.. സെൻസിബിലിറ്റി...’ എന്നത്. വെള്ളിത്തിരയിലെ കലക്ടറും ആ കഥാപാത്രത്തിന്റെ സൃഷ്ടാവും യഥാർഥ ജീവിതത്തിലും അത്തരത്തിൽ ഒരു തീപ്പൊരി ഭരണാധികാരിയെ കണ്ടതിന്റെ ആവേശത്തിലാകണം ഇൗ വാക്കുകൾ കുറിച്ചത്.