‘ഉത്തരവാദിത്തം ഏറ്റെടുക്കുന്നു, മനഃപൂര്‍വമല്ല’; യുവതിയോട് മാപ്പു പറഞ്ഞ് ദുൽഖർ
Mail This Article
വരനെ ആവശ്യമുണ്ട് എന്ന സിനിമയിൽ തന്റെ ചിത്രം അനുവാദം കൂടാതെ ഉപയോഗിച്ചു എന്ന പരാതിയിൽ യുവതിയോട് മാപ്പു പറഞ്ഞ് ദുൽഖർ സൽമാൻ. സിനിമയിലെ ഒരു സീനിൽ ഉപയോഗിച്ച ബാനറിലാണ് ചേതന കപൂർ എന്ന യുവതിയുടെ ചിത്രം ഉപയോഗിച്ചത്. ഇത് യുവതിയുടെ അറിവോ സമ്മതമോ കൂടാതെയായിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ട യുവതി ട്വീറ്ററിൽ ദുൽഖറിനെ ടാഗ് ചെയ്ത് പോസ്റ്റിടുകയായിരുന്നു.
‘എന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇൗ ചിത്രം സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്. െപാതു ഇടങ്ങളിൽ ഉണ്ടാവുന്ന ബോഡി ഷെയിമിങ്ങിൽ നിന്നും എന്നെ ഒഴിവാക്കണം.’ സ്ക്രീൻഷോട്ട് പങ്കുവച്ച് യുവതി കുറിച്ചു.
ഇതിന് പിന്നാലെ മാപ്പ് ചോദിച്ച് ദുൽഖർ രംഗത്തെത്തി.‘സംഭവിച്ച തെറ്റിന്റെ പൂർണ ഉത്തരവാദിത്തം ഞങ്ങൾ ഏറ്റെടുക്കുന്നു. ഇതുമായി ബന്ധപ്പെട്ട വിഭാഗത്തോട് ചിത്രം ഉപയോഗിച്ചതിന് കുറിച്ച് അന്വേഷിക്കും. എന്റെ പേരിലും നിർമാണ കമ്പനിയുടെ പേരിലും ഉണ്ടായ ബുദ്ധിമുട്ടിന് മാപ്പുചോദിക്കുന്നു. അത് മനഃപൂർവം ആയിരുന്നില്ല.’ ദുൽഖർ കുറിച്ചു.