ADVERTISEMENT

ബോളിവുഡ് നടിയും മുൻ പോൺ താരവുമായ സണ്ണി ലിയോണിന്റെ ആദ്യ സിനിമ ‌റിലീസിനെത്തുന്നുവെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചാരണം. ഡിസ്റ്റ്രിബ്യൂഷൻ തർക്കങ്ങളെത്തുടർന്ന് റിലീസ് മുടങ്ങിയ പൈറേറ്റ്സ് ഒാഫ് ബ്ലഡ് എന്ന സിനിമയാണ് ലോക്ഡൗൺ കാലത്ത് മലയാളികളുടെ ഇടയിൽ വീണ്ടും ചർച്ചയാകുന്നത്. 2006–07 കാലഘട്ടത്തിൽ കേരളം ഉൾപ്പടെയുള്ള ലൊക്കേഷനുകളിൽ ഷൂട്ട് ചെയ്തിട്ടുള്ള ചിത്രത്തിലെ നായകൻ മലയാളിയായ നിഷാന്ത് സാഗറാണ്.

 

മാർക്ക് റാറ്ററിങ് എന്ന അമേരിക്കൻ സംവിധായകനാണ് പൈറേറ്റ്സ് ഒാഫ് ബ്ലഡ് എന്ന ഇൗ സിനിമ സംവിധാനം ചെയ്തത്. അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളും. പട്ടണം റഷീദ് ഉൾപ്പടെയുള്ള നിരവധി മലയാളി സാങ്കേതിക പ്രവർത്തകർ ഇൗ സിനിമയിൽ സഹകരിച്ചിട്ടുണ്ട്. മിക്സിങും മറ്റും നടന്നത് ചെന്നൈയിലാണ്. 2008–ൽ റിലീസിനു തയാറെടുത്ത ചിത്രം പിന്നീട് മുടങ്ങി. 

 

പോൺ ഇൻഡസ്ട്രിയിൽ അറിയപ്പെടുന്ന താരമാകും മുമ്പായിരുന്നു സണ്ണിയുടെ സിനിമയിലെ അരങ്ങേറ്റം. ആ ചിത്രത്തിലെ നായകൻ ഒരു മലയാളി ആണെന്നത് അധികമാർക്കും അറിയാത്ത രഹസ്യവുമായിരുന്നു. എന്നാൽ ചിത്രം വീണ്ടും റിലീസിനൊരുങ്ങുന്നു എന്നാണ് സിനിമാ മേഖലയിൽ നിന്നുള്ള വാർത്തകൾ. ലോക്ഡൗൺ കാലത്ത് പ്രേക്ഷകർക്കിടയിൽ ചർച്ചയായതിനെ തുടർന്നാണ് അണിയറക്കാർ ഇത്തരമൊരു തീരുമാനം എടുത്തതെന്നാണ് സൂചന. യുട്യൂബിൽ ചിത്രത്തിന്റെ ചില ഭാഗങ്ങളുടെ വിഡിയോ ലഭ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com