രജപുത്രയിലെ എല്ലാ തൊഴിലാളികൾക്കും 5000 രൂപ നൽകി എം. രഞ്ജിത്ത്
Mail This Article
×
സഹപ്രവർത്തകർക്ക് സഹായഹസ്തവുമായി നിർമാതാവ് എം. രഞ്ജിത്ത്. തന്റെ ഉടമസ്ഥതയിലുള്ള രജപുത്ര ഔട്ട്ഡോർ യൂണിറ്റിലെ എല്ലാ തൊഴിലാളികൾക്കും 5000 രൂപ വീതം അവരവരുടെ അക്കൗണ്ടുകളിലേയ്ക്ക് അയച്ചു കൊടുക്കുകയായിരുന്നു. രജപുത്രയിലെ ജീവനക്കാരനായ രാജീവ് എം. ആണ് ഈ വാർത്ത സമൂഹമാധ്യമങ്ങളിലൂെട അറിയിച്ചത്.
‘രജപുത്ര ഔട്ട് ഡോർ യൂണിറ്റ് എം. രഞ്ജിത് സാർ രജപുത്രയിലെ എല്ലാ തൊഴിലാളികൾക്കും ഈ കൊറോണ കാലത്ത് 5000 രൂപ വീതം ഞങ്ങളുടെ അക്കൗണ്ടിലേക്ക് അയച്ചു തന്ന് സഹായിച്ച സാറിനും കുടുംബത്തിനും എല്ലാ വിധ ദൈവാനുഗ്രഹവുമുണ്ടാകാൻ ഞങ്ങൾ എല്ലാപേരും ദൈവത്തോട് പ്രാർത്ഥിക്കുന്നു.’
മേക്ക്പ്പ് മാൻ, ഇടുക്കി ഗോൾഡ്, കൂടെ, 2 കണ്ട്രീസ് തുടങ്ങിയ സിനിമകൾ രജപുത്ര ഫിലിംസിന്റെ ബാനറിൽ എം. രഞ്ജിത്ത് ആയിരുന്നു നിർമാണം. ചിപ്പിയാണ് രഞ്ജിത്തിന്റെ ഭാര്യ. മകൾ അവന്തിക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.