ADVERTISEMENT

വീട്ടിലിരുന്ന് ശരീര വ്യായാമം ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി നടൻ അരുൺ വിജയ്. ജിമ്മിലെ വര്‍ക്ക്ഔട്ടിനിടെ ഒരിക്കല്‍ സംഭവിച്ച വലിയൊരു അപകടത്തിന്റെ വിഡിയോ ആണ് താരം പങ്കുവച്ചത്. രാത്രി ജിമ്മില്‍ പോയി തനിയെ ഒരു വ്യായാമപരീക്ഷണം നടത്തുന്നതിനിടയിലാണ് നടന്‍ തലകീഴായി മറിഞ്ഞു വീണത്. ആ വീഴ്ച്ചയിലൂടെ താനൊരു പാഠം പഠിച്ചുവെന്നും താരം പറഞ്ഞു.

 

ലോക്ഡൗണിനിെട നിരവധി താരങ്ങളാണ് സ്വന്തം വീട്ടിലെ ജിമ്മുകളിൽ വ്യായാമം നടത്തുന്നത്. ഈ സാഹചര്യത്തിലാണ് പ്രധാനപ്പെട്ടൊരു കുറിപ്പുമായി അരുൺ വിജയ് എത്തിയത്.

 

അരുണിന്റെ കുറിപ്പ് വായിക്കാം:

 

ഇതൊരിക്കലും ചെയ്യരുത്. വര്‍ക്ക് ഔട്ട് ചെയ്യും മുമ്പ് യന്ത്രങ്ങള്‍ നല്ലതുപോലെ പരിശോധിക്കണം. അതു ചെയ്തില്ല. അങ്ങനെ വീണതാണ്. ആ വീഴ്ച്ചയില്‍ എന്റെ രണ്ട് കാല്‍മുട്ടുകളും വീര്‍ത്തിരുന്നു. ദൈവാനുഗ്രഹത്താല്‍ തലയ്ക്കു പരിക്കൊന്നും പറ്റിയില്ല. അതോടെ ഞാനൊരു പാഠം പഠിച്ചു. ഒരു ട്രെയ്‌നറോ സഹായിയോ ഇല്ലാതെ ഒരിക്കലും വര്‍ക്ക് ഔട്ട് ചെയ്യരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com