ADVERTISEMENT

കൊറോണ സമയത്തു സിനിമാ പ്രമോഷനു വേണ്ടി നിർമാതാവും നായകനും ജോലിക്കുവച്ചിരിക്കുന്നത് സ്വന്തം മക്കളെ. നടൻ ജയസൂര്യയും നിർമാതാവ് വിജയ് ബാബുവാണ് തങ്ങളുടെ പുതിയ ചിത്രത്തിന്റെ പ്രമോഷൻ വിഡിയോകൾ ഷൂട്ട് ചെയ്യാൻ മക്കളുടെ സഹായം തേടിയിരിക്കുന്നത്.

 

ജയസൂര്യയുടെ മകന്‍ അദ്വൈത് ആണ് ക്യാമറ. പ്രോജക്ട് മാനേജർ വിജയ് ബാബുവിന്റെ മകൻ ഭരത്തും. വിജയ് ബാബുവാണ് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്.

 

അതിഥി റാവു ഹൈദരിയും ജയസൂര്യയും ഒന്നിക്കുന്ന ‘സൂഫിയും സുജാതയും’ ജൂലൈയിൽ പ്രദർശനത്തിന് എത്തുകയാണ്. ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമ കൂടിയാകും സൂഫിയും സുജാതയും. കോവിഡ് വ്യാപനം മൂലം സിനിമയുടെ പതിവ് രീതിയിലുള്ള പ്രമോഷൻ പരിപാടികൾ മുടങ്ങിയ സാഹചര്യത്തിൽ, ഡിജിറ്റൽ പ്രമോഷനാണ് എല്ലാവരും ആശ്രയിക്കുന്നത്. 

 

ജയസൂര്യയുടെ ഭാര്യ സരിതയും മകൻ അച്ഛന് വേണ്ടി ക്യാമറയെടുക്കുന്നതിന്റെ ചിത്രം പങ്കുവച്ചിട്ടുണ്ട്. വീട്ടിൽ ക്യാമറാമാൻ ഉള്ളപ്പോൾ പിന്നെ എന്തിനാണ് പേടിക്കുന്നതെന്നും, സൂഫിയും സുജാതയും പ്രമോഷന് വേണ്ടി അച്ഛനെ സഹായിക്കുന്ന തിരക്കിലാണ് അദ്വൈത് എന്നും സരിത ചിത്രത്തോടൊപ്പം കുറിച്ചു.

 

ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമിച്ച് നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂഫിയും സുജാതയും. ആമസോൺ പ്രൈം വീഡിയോയിൽ മാത്രമായി അഞ്ച് ഭാഷയിൽ പുറത്തിറങ്ങുന്ന ഏഴ് ഇന്ത്യൻ സിനിമകളിൽ ഒന്നാണ് ‘സൂഫിയും സുജാതയും’.

 

അനു മൂത്തേടത്ത് ചിത്രത്തിന്റെ ഛായാഗ്രഹണവും ദീപു ജോസഫ് എഡിറ്റിങും സംഗീതം എം ജയചന്ദ്രനും നിർവ്വഹിച്ചിരിക്കുന്നു. ആദ്യം തിയറ്റർ റിലീസ് തീരുമാനിച്ചിരുന്ന ‘സൂഫിയും സുജാതയും’ കോവിഡ് 19 ന്റെ പശ്ചാത്തലത്തിലാണ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യാം എന്നു അണിയറക്കാർ തീരുമാനിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com