ADVERTISEMENT

കൊറോണ എന്ന മാരക വൈറസ് ലോകത്തെ നിശ്ചലാക്കുക മാത്രമല്ല, ഒരുപാട് പേരുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമൊക്കെയാണ് തകർത്തുകളഞ്ഞത്. നടൻ മധു വാരിയരും തന്റെ ദുഃഖം മറച്ചുവയ്ക്കുന്നില്ല. കൊറോണ ഇല്ലായിരുന്നെങ്കിൽ തന്റെ സിനിമ ഇന്നലെ (ജൂണ്‍ 3) തിയറ്ററുകളിലെത്തുമായിരുന്നു എന്നാണ് മധു സമൂഹമാധ്യമത്തിൽ കുറിച്ചത്.

 

ഈ വർഷം ഫെബ്രുവരി രണ്ടാം വാരത്തിലാണ് മധു വാരിയറുടെ ആദ്യസംവിധാന സംരഭമായ ‘ലളിതം സുന്ദരം’ എന്ന സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുന്നത്. മഞ്ജു വാരിയറും ബിജു മേനോനുമാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മഞ്ജു വാരിയർ, പ്രൊഡക്‌ഷൻസ് സെഞ്ച്വറിയുടെ സഹകരണത്തോടെയാണ് നിർമാണം. മഞ്ജു നിർമിക്കുന്ന ആദ്യ കൊമേർസ്യൽ ചിത്രം കൂടിയാണ് ഇത്.

 

എന്നാൽ സംസ്ഥാനത്ത് കൊറോണ ജാഗ്രത പുലര്‍ത്താനുള്ള നിര്‍ദ്ദേശം പുറപ്പെടുവിച്ചതിന് തുടർന്ന് മാർച്ചിൽ സിനിമയുടെ ചിത്രീകരണം നിർത്തിവച്ചു. സിനിമയുടെ പോസ്റ്റ് പ്രൊഡക്‌ഷന്‍ വർക്കുകൾ ഇപ്പോൾ പുരോഗമിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com