ADVERTISEMENT

മനുഷ്യക്കടത്ത് പ്രമേയമായി ഒരു ചിത്രം. അതുൽ കുൽക്കർണിയെപ്പോലുള്ള  പ്രഗത്ഭ താരനിര. ഹിന്ദിയിലും മറാഠിയിലുമായി ഒരുങ്ങുന്ന സിനിമയുടെ പിന്നണിയിൽ മലയാളികൾ. പുതിയ പ്രതീക്ഷകളുമായി ഒരു പറ്റം ചെറുപ്പക്കാർ തയാറാക്കിയ അന്യ എന്ന ചിത്രം റിലീസിനു തയാറെടുക്കുകയാണ്. ചിത്രത്തിന്റെ കഥയും തിരക്കഥയും  സംവിധാനവും  നിർവഹിച്ചിരിക്കുന്നതു മലയാളിയായ സിമ്മി ജോസഫ്. സജൻ കളത്തിലാണു ക്യാമറ. 

 

മലയാളിയായ ഗോപു കേശവും സിനിമയിൽ മുഖ്യവേഷത്തിലുണ്ട്. ജീത്തു ജോസഫിന്റെ ദൃശ്യം, ബോളിവുഡ് ചിത്രമായ ഖജൂർ പേ ആത്കേ എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുള്ള പ്രത്മേഷ് പരാഭും അന്യയിൽ പ്രധാന വേഷത്തിലുണ്ട്. ഭൂഷൻ പ്രധാൻ, തേജശ്രീ പ്രധാൻ, കൃതിക ഡിയോ, സുനിൽ താവ്ഡെ, റെയ്മ സെൻ, യശ്പാൽ ശർമ്മ, ഗോവിന്ദ് നാംദേവവ് എന്നിവർക്കൊപ്പം റെയ്മ സെന്നും ഇതിലുണ്ട്. റെയ്മയുടെ ആദ്യ മറാഠി ചിത്രമെന്ന പ്രത്യേകതയും അന്യയ്ക്കു സ്വന്തം. 

 

മാസങ്ങൾക്കു മുൻപു തിയറ്ററിൽ എത്തേണ്ടിയിരുന്ന ചിത്രത്തിന്റെ റിലീസ് കോവിഡ് സാഹചര്യത്തിൽ വൈകുകയായിരുന്നു. ഒടിടി പ്ലാറ്റ്ഫോമിൽ സിനിമ റിലീസ് ചെയ്യാനുള്ള തയാറെടുപ്പിലാണ് അണിയറ പ്രവർത്തകർ. സിനിമയുടെ ഗാനങ്ങൾ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. ഡോ. സാഗർ എഴുതിയ ‘ധഡ്ക്കനെ’ എന്ന ഗാനം സീ മ്യൂസിക് കമ്പനി  പുറത്തെത്തിച്ചിട്ടുണ്ട്. വിപിൻ പാട്വയാണു കംപോസറും ഗായകനും. മറാട്ടി വേർഷൻ സ്പന്ദനേ, ഡോ. സാഗർ, പ്രശാന്ത് ജാംധർ എന്നിവർ ചേർന്നാണ് എഴുതിയിരിക്കുന്നത്. അവദൂത്് ഗുപ്തയാണു ഗായകൻ. ഇരു പാട്ടുകളും സമൂഹമാധ്യമങ്ങളിൽ  ചർച്ചയായിക്കഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com