ADVERTISEMENT

മലയാളത്തിന്റെ പ്രിയ താരം ദുൽഖർ സൽമാന് പിറന്നാൾ ദിനത്തിൽ ‘ബർഗർ’ രൂപത്തിലുള്ള കേക്കുമായി നടൻ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും. പിറന്നാൾ ദിനമായ ജൂലൈ 28 അർധരാത്രിയിലാണ് പൃഥ്വിയും സുപ്രിയയും ഇൗ സർപ്രൈസുമായി ദുൽഖറിനെ കാണാനെത്തിയത്. 

 

ലോക്ഡൗൺ കാലത്ത് ദുൽഖർ ഏറെ സമയം ചിലവഴിച്ചത് ബർഗർ ഉണ്ടാക്കി പഠിക്കാനാണ്. നസ്രിയ, കുഞ്ചാക്കോ ബോബൻ, പൃഥ്വി തുടങ്ങി ഒരുപാട് താരങ്ങൾക്ക് ദുൽഖർ ബർഗർ ഉണ്ടാക്കി കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇവരൊക്കെ പിറന്നാൾ ദിനത്തിൽ ആശംസ അർപ്പിച്ചതും ഇതേ ബർഗർ കഥ പറഞ്ഞാണ്. ബർഗറിനോടുള്ള ദുൽഖറിന്റെ ഇൗ പ്രിയമാണ് ആ രൂപത്തിൽ ഒരു കേക്കുമായി പിറന്നാൾ ദിനത്തിൽ ചെല്ലാൻ പൃഥ്വിയെയും സുപ്രിയയെയും പ്രേരിപ്പിച്ചത്. 

 

സിനിമയിലും പുറത്തും അടുത്ത സുഹൃത്തുക്കളാണ് പൃഥ്വിയും ദുൽഖറും. ഇരവരും ഒന്നിച്ച് കാറോടിക്കുന്ന ഒരു വിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com