ADVERTISEMENT

പ്രായം വെറും നമ്പർ മാത്രമെന്ന് മലയാളികളെ എന്നുമെന്നും ഓർമ്മിപ്പിക്കുന്ന സൂപ്പർതാരം മമ്മൂട്ടിയുടെ നായികയായി സിനിമയിൽ അരങ്ങേറ്റം കുറിച്ച റീനു മാത്യൂസിന് 52 വയസോ? എന്തും സംശയവും നിമിഷനേരം കൊണ്ടു തീർക്കുന്ന 'ഗൂഗിൾ' ആണ് റീനു മാത്യൂസിന് പ്രായം ഇത്രയും കാണിക്കുന്നത്. റീനു മാത്യൂസ് ഇനി ഫീമെയിൽ മമ്മൂട്ടി ആണോ എന്ന രസകരമായ മീമുകൾ സമൂഹമാധ്യമങ്ങളിൽ നിറയുമ്പോൾ താരസുന്ദരിയുടെ മറുപടി പുഞ്ചിരി മാത്രം. "രണ്ടു വർഷമായി ഗൂഗിൾ ജി 52ൽ സ്റ്റക്ക് ആണ്," എന്നായിരുന്നു ഇക്കാര്യം ചൂണ്ടിക്കാട്ടിയ ആരാധകരോട് റീനുവിന്റെ മറുപടി. 

 

താരത്തിന്റെ പേര് ഗൂഗിളിൽ തിരയുമ്പോഴാണ് രസകരമായ വിവരങ്ങൾ പ്രത്യക്ഷപ്പെടുന്നത്. വിക്കിപീഡിയ പേജിൽ വയസ് പരാമർശിച്ചിട്ടില്ലെങ്കിലും ഗൂഗിൾ ചെയ്യുമ്പോൾ വരുന്ന വിവരങ്ങളിൽ റീനുവിന്റെ പ്രായം കാണിക്കുന്നത് 52 എന്നാണ്. ഇൻസ്റ്റഗ്രാമിൽ ഇക്കാര്യം താരത്തിന്റെ പോസ്റ്റുകൾക്ക് താഴെ കമന്റായി ആരാധകർ ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഗൂഗിൾ പറയുന്ന വിവരം തെറ്റാണെന്നു പറഞ്ഞ റീനു തന്റെ പ്രായം അതിനും ഒരുപാട് താഴെയാണ് എന്നും വ്യക്തമാക്കി. എന്നാൽ, കൃത്യമായ പ്രായം വെളിപ്പെടുത്തിയതുമില്ല. 

 

ലാൽ ജോസ് സംവിധാനം ചെയ്ത് ഇമ്മാനുവൽ എന്ന സിനിമയിൽ നായിക ആയാണ് എയർ ഹോസ്റ്റസ് ആയ റീനുവിന്റെ സിനിമാപ്രവേശം. എന്നും എപ്പോഴും എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പവും റീനു അഭിനയിച്ചിരുന്നു. സപ്തമശ്രീ തസ്ക്കര, പ്രെയ്സ് ദ് ലോർഡ് തുടങ്ങിയവയാണ് താരത്തിന്റെ ശ്രദ്ധേയമായ മറ്റു ചിത്രങ്ങൾ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com