"വാപ്പച്ചിയുടെ ഗ്ലാമറിൽ അസൂയ തോന്നിയിട്ടുണ്ടോ?" കുസൃതി ചോദ്യത്തിനു രസകരമായ മറുപടിയുമായി ദുൽഖർ
Mail This Article
മമ്മൂട്ടിയുടെ ഗ്ലാമറിൽ അസൂയ തോന്നിയിട്ടില്ലെന്നും അദ്ദേഹത്തിന്റെ സ്റ്റൈൽ തനിക്കു ഏറെ ഇഷ്ടമാണെന്നും ദുൽഖർ സൽമാൻ. മലയാള മനോരമയും മനോരമ ഓൺലൈനും ഹീറോ എക്സ്ട്രീം 160 R ഉം ചേർന്നൊരുക്കിയ ചാറ്റ് വിറ്റ് ഡിക്യു എന്ന പരിപാടിയിൽ കുട്ടികളുടെ ചോദ്യത്തിനുളള മറുപടിയായാണ് വാച്ചച്ചിയുടെ സ്റ്റൈലിനോടുള്ള തന്റെ ആരാധനയെക്കുറിച്ച് ദുൽഖർ തുറന്നു പറഞ്ഞത്.
എന്റെ അച്ഛൻ നല്ല ഗ്ലാമർ ഉള്ളയാളാണ് എന്ന് എല്ലാരും പറയുന്നത്. സത്യം പറഞ്ഞാൽ ഇതിൽ എനിക്കു സന്തോഷമാണ്. നമുക്കു ഓരോ ആളുകളെ കാണുമ്പോഴും അവരുടെ ഓരോ പ്രത്യേകതകൾ ഇഷ്ടപെടും. വാപ്പച്ചിയുടെ സ്റ്റൈലും അഭിനയവും ഒകെ എനിക്ക് ഇഷ്ടമാണ്. ലാലേട്ടന്റെ ആറ്റിറ്റ്യൂഡ് എന്നെ ഏറെ ആകർഷിച്ചിട്ടുള്ള ഒരു ഘടകമാണ്. എപ്പോളും ചിരിപ്പിക്കുന്ന സ്വഭാവവും ചില സമയത്തെ ഭാവങ്ങളും ഒക്കെ ആരെയും ആകർഷിക്കുന്നതാണ്. സുരേഷേട്ടൻ ഭയങ്കര കമാൻഡിങ് ആണ്. നല്ല പൊക്കവും ശരീരവും ഒക്കെ ഉള്ളത് കൊണ്ട് ആദ്യ ശ്രദ്ധ അദ്ദേഹത്തിലേക്കേ പോകു. ഒരുപാടു വിഷയങ്ങളിൽ അദ്ദേഹത്തിന് അറിവുണ്ട്.
വാപ്പച്ചിക്ക് ഗാഡ്ജറ്റ്സ് ഒക്കെ വലിയ ക്രേസ് ആണ്. എനിക്ക് കാറുകളോടാണ് കൂടുതൽ ഇഷ്ടം. എനിക്ക് മാത്രമല്ല കേരളത്തിലെ ഒട്ടുമിക്ക ആൺകുട്ടികൾക്കും അങ്ങനെ തന്നെ ആകും. പ്രൈവസി നഷ്ടപ്പെടുന്നു എന്ന് തോന്നുമ്പോൾ ഞാൻ ചെന്നൈയിൽ പോകും. അവടെ എന്റെ സ്കൂൾ സുഹൃത്തുക്കൾ ഒക്കെ ഉണ്ട്, അല്ലെങ്കിൽ ബോംബെയിൽ പോകും. കേരളത്തിൽ ആളുകൾ കൂടുതൽ തിരിച്ചറിയുന്നുണ്ട്. മറ്റുള്ള സ്ഥലങ്ങളിൽ അങ്ങനെ ഒരു പ്രശനം ഇല്ല.
അടുത്ത മലയാളത്തിൽ ചെയ്യാൻ പോകുന്നത് ഒരു പോലീസ് സിനിമയാണ്. റോഷൻ ആൻഡ്രൂസ് സർ സംവിധാനം ചെയ്യുന്ന ചിത്രം. എനിക്ക് വളരെ ഇഷ്ടപെട്ട സിനിമയാണ് അത്