ADVERTISEMENT

‘മായാനദി’യിലെ അപ്പു, ‘വരത്തനി’ലെ പ്രിയ, ‘വിജയും സൂപ്പറും പൗർണമി’യിലെ പൗർണമി. നായകനൊപ്പം നിൽക്കുന്ന നായികയെ സമ്മാനിച്ചിട്ടുണ്ട് ഐശ്വര്യ ലക്ഷ്മി പലപ്പോഴും. ചിലപ്പോൾ നായകനെ നിഷ്പ്രഭമാക്കുന്ന പ്രകടനവുമായി മിന്നിയിട്ടുമുണ്ട്.  ഇപ്പോഴിതാ, നായികാ പ്രാധാന്യമുള്ള തന്റെ ആദ്യ സിനിമയുടെ പോസ്റ്റർ തന്റെ പിറന്നാൾ ദിനത്തിൽ ഐശ്വര്യ റിലീസ് ചെയ്യുന്നു.

 

മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് അവതരിപ്പിക്കുന്ന ‘അർച്ചന 31 നോട്ടൗട്ട്’ സംവിധാനം ചെയ്യുന്നത് അഖിൽ അനിൽകുമാർ ആണ്. അഖിൽ സംവിധാനം ചെയ്ത ദേവിക പ്ലസ് ടു ബയോളജി, അവിട്ടം എന്നീ ഹ്രസ്വചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

 

‘‘അർച്ചനയ്ക്കു മുൻപും ഫീമെയിൽ ഓറിയന്റഡായ കഥകൾ കേട്ടിരുന്നു. 30 മിനിറ്റു കൊണ്ട് അഖിൽ അർച്ചനയുടെ കഥ പറഞ്ഞു. പറഞ്ഞ രീതി വളരെ ഇഷ്ടപ്പെട്ടു. അതിൽ ഫ്രഷ്നെസ് ഉണ്ട്. അഖിലിന്റെ ഷോർട് ഫിലിംസ് കണ്ട് ആസ്വദിച്ചിരുന്നു പോയിട്ടുണ്ട്’’– ഐശ്വര്യ പറഞ്ഞു.

 

അർച്ചന 31 നോട്ടൗട്ട് നിർമിക്കുന്നതു മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായർ എന്നിവർ ചേർന്നാണ്. നവംബർ 15നു പാലക്കാട്ടു ചിത്രീകരണം തുടങ്ങും. അഖിൽ – അജയ് വിജയൻ, വിവേക് ചന്ദ്രൻ എന്നിവർ ചേർന്നാണു തിരക്കഥയൊരുക്കുന്നത്. ഛായാഗ്രഹണം: ജോയൽ ജോജി. എഡിറ്റിങ്: മുഹ്സിൻ, സംഗീതം: രജത്ത് പ്രകാശ്, മാത്തൻ. ആർട് ഡയറക്ടർ: രാജേഷ് പി.വേലായുധൻ, ലൈൻ പ്രൊഡ്യൂസർ ബിനീഷ് ചന്ദ്രൻ, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com