നടി റോഷ്ന ആൻ റോയിയും ‘അങ്കമാലി ഡയറീസ്’ താരം കിച്ചു ടെല്ലസും വിവാഹിതരാകുന്നു
Mail This Article
×
നടി റോഷ്ന ആൻ റോയിയും നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലാസും വിവാഹിതരാകുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് ഈ വാർത്ത ഇരുവരും പ്രേക്ഷകരെ അറിയിച്ചത്. ഇരുവരുടേതും പ്രണയവിവാഹമാണ്. വർഷങ്ങൾ നീണ്ടുനിന്ന സൗഹൃദത്തിനും പ്രണയത്തിനും ശേഷമാണ് വിവാഹവാർത്ത അറിയിക്കുന്നതെന്ന് റോഷ്ന പറഞ്ഞു.
ഒമർ ലുലു സംവിധാനം ചെയ്ത അടാർ ലൗവിലൂടെ ശ്രദ്ധേയയായ താരമാണ് റോഷ്ന. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, സുൽ, ധമാക്ക എന്നിവയാണ് റോഷ്നയുടെ മറ്റ് സിനിമകൾ.
അങ്കമാലി ഡയറീസ്, തണ്ണീർ മത്തൻ ദിനങ്ങൾ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ് കിച്ചു. പോത്ത് വർക്കി എന്ന കഥാപാത്രമായാണ് താരം അങ്കമാലി ഡയറീസിൽ എത്തിയത്. ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന അജഗജാന്തരം സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ് കിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.