ADVERTISEMENT

ജീവിതത്തിലേയ്ക്ക് ആദ്യ കൺമണി കടന്നു വന്നതിന്റെ സന്തോഷത്തിലാണ് നടൻ ജിനു ജോസഫ്. കടിഞ്ഞൂൽ കൺമണിയുടെ ചിത്രം ജിനു ജോസഫ് തന്നെ സുഹൃത്തുക്കൾക്കും പ്രേക്ഷകർക്കുമായി പങ്കുവച്ചു. സിനിമാലോകത്തെ നിരവധി സുഹൃത്തുക്കൾ ആശംസയുമായെത്തി.

View this post on Instagram

Phase 2 ::::::: pic courtesy: @bein.photography

A post shared by Jinu Joseph (@jinjose1) on

 

View this post on Instagram

Proud Parents : Leah n Jinu

A post shared by Jinu Joseph (@jinjose1) on

മാര്‍ക്ക് ആന്റണി ജോസഫ് എന്നാണ് കുഞ്ഞിന് നടന്‍ പേരിട്ടിരിക്കുന്നത്‌. ലിയാ സാമുവല്‍ എന്നാണ് ജിനു ജോസഫിന്റ ഭാര്യയുടെ പേര്. 

 

മിഥുൻ മാനുവൽ ചിത്രം അഞ്ചാം പാതിരയിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച താരമാണ് ജിനു ജോസഫ്. സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ മലയാളത്തില്‍ സജീവമായ ജിനു ജോസഫ് അമല്‍ നീരദ് ചിത്രങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. അമല്‍ നീരദ് സംവിധാനം ചെയ്ത മിക്ക സിനിമകളിലും ജിനു ജോസഫും അഭിനയിച്ചിരുന്നു. 

 

ബിഗ്ബി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി. തുടര്‍ന്ന് അമല്‍ നീരദിന്റെ തന്നെ അന്‍വര്‍, സാഗര്‍ എലിയാസ് ജാക്കി, ബാച്ചിലര്‍ പാര്‍ട്ടി, ഇയ്യോബിന്റെ പുസ്തകം, കോമ്രേഡ് ഇന്‍ അമേരിക്ക, വരത്തന്‍ തുടങ്ങിയ സിനിമകളിലും നടന്‍ അഭിനയിച്ചിരുന്നു. ഇയ്യോബിന്റെ പുസ്‌കത്തിലെ ഇവാന്‍ എന്ന വില്ലന്‍ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com