ഭാവിവരനൊപ്പം ആദ്യ ചിത്രവുമായി കാജൽ അഗർവാൾ
Mail This Article
ആരാധകർക്കൊരു സർപ്രൈസുമായി നടി കാജൽ അഗർവാൾ. ഭാവി വരൻ ഗൗതം കിച്ച്‌ലുവുമൊത്തുള്ള ചിത്രം പങ്കുവച്ചായിരുന്നു നടിയുടെ സർപ്രൈസ്. കാജലും ഗൗതമും തമ്മിലുള്ള വിവാഹത്തിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഒക്ടോബർ 30നാണ് ഇരുവരുടെയും വിവാഹം.
വിവാഹനിശ്ചയത്തിലെ മോതിരത്തിന്റെ ചിത്രവും കഴിഞ്ഞ ദിവസം നടി പങ്കുവച്ചിരുന്നു. സ്കൂൾ കാലഘട്ടം മുതൽ അടുത്തറിയുന്നയാളെയാണ് കാജൽ ജീവിത പങ്കാളിയാക്കുന്നത്. ബിസിനസ്മാനും ഇന്റീരിയർ ഡിസൈനറുമായ ഗൗതം കിച്ച്ലു മുംബൈ സ്വദേശിയാണ്.
അടുത്ത ബന്ധുക്കള്‍ മാത്രമടങ്ങിയ ചെറിയ ചടങ്ങിൽ വച്ചാകും വിവാഹമെന്ന് നടി പറയുന്നു. വിവാഹശേഷവും സിനിമയിൽ തുടർന്ന് അഭിനയിക്കുമെന്നും പുതിയൊരു ജീവിതത്തിലേയ്ക്ക് കടക്കുന്ന തനിക്ക് എല്ലാ പ്രാർഥനയും അനുഗ്രഹവും വേണമെന്നും നടി പറഞ്ഞു.
ഇരുവരുടേതും വീട്ടുകാർ പറഞ്ഞു നിശ്ചയിച്ച വിവാഹമാണ്. കഴിഞ്ഞ മാസമായിരുന്നു വിവാഹനിശ്ചയം. മുംബൈ സ്വദേശിയാണ് കാജൽ. 2004ൽ പുറത്തിറങ്ങിയ ക്യൂം! ഹോ ഗയാ നാ എന്ന ഹിന്ദി സിനിമയിലൂടെ അഭിനയരംഗത്ത് കാലെടുത്തുവച്ച കാജൽ പിന്നീട് തെന്നിന്ത്യയിലെ താരറാണിയായി മാറി.