ADVERTISEMENT

സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അസിന്‍. ഇപ്പോള്‍ മകളുടെ ജന്മദിനത്തില്‍ അസിന്‍ പങ്കുവച്ച കുറിപ്പാണ് ചര്‍ച്ചയായിരിക്കുന്നത്.

 

മകള്‍ അറിന്‍ റാഇന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ടുള്ള പോസ്റ്റില്‍, മകളുടെ പേരിന്റെ അര്‍ത്ഥമാണ് അസിന്‍ വിവരിക്കുന്നത്. ജാതിയോ മതമോ ഇല്ലാത്ത പുരുഷാധിപത്യത്തിന് അതീതമായ പേരാണ് മകളുടേതെന്ന് നടി കുറിച്ചു.

 

‘അവള്‍ക്ക് മൂന്ന് വയസായി, അറിന്‍ റാഇന്‍. എന്റെ പേരും രാഹുലിന്റെ പേരും ചേര്‍ത്താണ് അവള്‍ക്ക് ഈ പേരിട്ടിരിക്കുന്നത്. ചെറിയ മനോഹരമായ പേര്. ലിംഗ നിഷ്പക്ഷത, മതമില്ല, ജാതിയില്ല, പുരുഷാധിപത്യവുമില്ല.

 

സ്‌നേഹവും ആശംസകളും അറിയിച്ച എല്ലാവര്‍ക്കും നന്ദി. എല്ലാവര്‍ക്കും ആരോഗ്യവും സന്തോഷവും നേരുന്നു.’–അസിൻ പറയുന്നു.

 

സത്യൻ അന്തിക്കാട് സം‌വിധാനം ചെയ്ത് 2001 ൽ പുറത്തിറങ്ങിയ 'നരേന്ദ്രൻ മകൻ ജയകാന്തൻ വക' എന്ന മലയാളം ചിത്രത്തിലൂടെയാണ് അസിൻ സിനിമാ രംഗത്തേക്ക് വന്നത്. പിന്നീട് തെലുങ്ക്,തമിഴ്,ഹിന്ദി എന്നീ ഭാഷകളിലെ മുൻനിര നടന്മാർക്കൊപ്പം അഭിനയിച്ചു. 

 

മൈക്രോമാക്‌സ്- റെവോള്‍ട്ട് ബ്രാന്‍ഡുകളുടെ മേധാവിയായ രാഹുല്‍ ശര്‍മയെയാണ് അസിൻ വിവാഹം കഴിച്ചിരിക്കുന്നത്. 2016ല്‍ ആയിരുന്നു വിവാഹം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com