ADVERTISEMENT

സിനിമാ ചിത്രീകരണത്തിനിടെ നടന്ന അപകടത്തിൽ പരുക്കേറ്റ് വിശ്രമത്തിലായിരുന്ന ടൊവീനോ തോമസ് ലൊക്കേഷനിൽ തിരിച്ചെത്തി. കാണെക്കാണെ എന്ന സിനിമയുടെ ലൊക്കേഷനിലെത്തിയ താരത്തിന് വലിയ വരവേൽപ്പാണ് അണിയറ പ്രവർത്തകർ നൽകിയത്.

 

മനു അശോകൻ സംവിധാനം ചെയ്യുന്ന 'കാണെക്കാണെ' കൊച്ചിയിലാണ് ചിത്രീകരിക്കുന്നത്. ഐശ്വര്യലക്ഷ്മി, സുരാജ് വെഞ്ഞാറമ്മൂട്, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിരക്കഥ ഒരുക്കുന്നത് ബോബി സഞ്ജയ് ആണ്. ഉയരെയ്ക്ക് ശേഷം ബോബി സഞ്ജയ്-ടൊവിനോ-മനു അശോകകൻ ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

 

ആൽബി ആന്റണി ഛായാഗ്രഹണം നിർവഹിക്കുന്ന കാണെക്കാണെയുടെ എഡിറ്റർ അഭിലാഷ് ബാലചന്ദ്രനാണ്. വിനായക് ശശികുമാറിന്റെ വരികൾക്ക് രഞ്ജിൻ രാജ് ആണ് സംഗീതം നൽകുന്നത്. 

 

കള എന്ന പുതിയ സിനിമക്ക് വേണ്ടിയുള്ള സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ടൊവിനോയ്ക്ക് അപകടം പറ്റിയത്.  അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് എന്നീ ചിത്രങ്ങളൊരുക്കിയ രോഹിത് ബി.എസ്. ആണ് കള ഒരുക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com