ADVERTISEMENT

കാൻസർ മൂലം ഗുരുതരാവസ്ഥയിൽ കഴിയുന്ന തമിഴ് താരം തവസിയുടെ ചികിത്സ ഏറ്റെടുത്ത് ഡിഎംകെ എംഎൽഎ ശരവണൻ. തവസിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് മാധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ് ശരവണൻ വിവരം അറിയുന്നത്. ഉടൻ തന്നെ ആശുപത്രിയലെത്തി ചികിത്സ ഏറ്റെടുക്കുകയായിരുന്നു.

 

thavasi-actor

തമിഴിൽ നിരവധി കോമഡി റോളുകളിലൂടെ ശ്രദ്ധേയനായ താരമാണ് തവസി. അദ്ദേഹത്തെ ഇപ്പോൾ കണ്ടാൽ പെട്ടന്നു തിരിച്ചറിയാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. കാൻസർ അദ്ദേഹത്തെ ശരീരത്തെ മാറ്റി മറിച്ചിരിക്കുന്നു. എല്ലുംതോലുമായ അവസ്ഥ.

 

ശിവകാർത്തിയേകന്റെ വരുത്തപെടാത്ത വാലിബർ സംഘം, അഴകർ സാമിയിൻ കുതിരെ എന്നിവയിലെ തവസിയുടെ പ്രകടനം ഏറെ ജനപ്രീതി നേടിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com