ശ്രദ്ധാകേന്ദ്രമായി മോഹൻലാൽ: ആന്റണി പെരുമ്പാവൂരിന്റെ മകളുടെ മനസ്സമ്മത ചടങ്ങിന്റെ ചിത്രങ്ങൾ
Mail This Article
നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെയും ശാന്തിയുടെയും മകൾ ഡോ. അനിഷയുടെയും ഡോ.എമിൽ വിൻസന്റിന്റെയും മനസ്സമ്മതച്ചടങ്ങിന്റെ കൂടുതൽ ചിത്രങ്ങൾ പുറത്ത്. നവംബർ 29ന് കൊച്ചിയിലെ പള്ളിയിൽ വച്ചായിരുന്നു ചടങ്ങുകള്‍. പെരുമ്പാവൂർ ചക്കിയത്ത് ഡോ. വിൻസന്റിന്റെയും സിന്ധുവിന്റെയും മകനാണ് ഡോ.എമിൽ.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇത്തവണയും ചടങ്ങിലെ ശ്രദ്ധാകേന്ദ്രം മോഹന്‍ലാല്‍ തന്നെയായിരുന്നു. വെള്ളനിറമുള്ള കുര്‍ത്തയും മുണ്ടും ധരിച്ചാണ് താരം ചടങ്ങിനെത്തിയത്. പള്ളിയില്‍ വച്ചു നടന്ന ചടങ്ങുകളുടെ തുടക്കം മുതൽ അവസാനം വരെ മോഹൻലാൽ ഉണ്ടായിരുന്നു.
എമിലിന്റെ അമ്മ സിന്ധു പാലാ മുൻസിപ്പൽ ചെയർമാൻ ആയിരുന്ന പരേതനായ ജോസ് പടിഞ്ഞാറേക്കരയുടെ മകളാണ്. പൂമുഖപ്പടിയിൽ നിന്നെയും കാത്ത് എന്ന ചിത്രത്തിന്റെ നിർമാതാവു കൂടിയാണ് അദ്ദേഹം. 27 വർഷങ്ങളായി ഇരു കുടുംബങ്ങളും തമ്മിൽ അടുപ്പമുണ്ട്. എമിലിന്റെ സഹോദരനും ഒളിമ്പ്യൻ അന്തോണി ആദം എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിക്കുകയും ചെയ്തിട്ടുള്ള നീൽ വിൻസെന്റ് ആണ്.