ADVERTISEMENT

കൈതി എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ തെന്നിന്ത്യയിൽ ശ്രദ്ധേയനായ സംവിധായകൻ ലോകേഷ് കനകരാജിന്റെ ‘വിക്രം’ എന്ന പുതിയ സിനിമയിൽ കമൽഹാസന് വില്ലനായി മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിൽ എത്തുന്നുവെന്ന് വാർത്തകൾ. എന്നാൽ ഫഹദിനോട് അടുത്ത വൃത്തങ്ങൾ ഇതു നിഷേധിക്കാനോ ശരി വയ്ക്കാനോ തയ്യാറായിട്ടില്ല. തമിഴിലെ പ്രമുഖ മാധ്യമങ്ങളിൽ ഉൾപ്പടെ ഫഹദാണ് വില്ലനെന്ന് വാർത്തകൾ വന്നിട്ടുണ്ട്. 

 

കമലിന്റെ 232–ാം ചിത്രമെന്ന പ്രത്യേകതയുമായി എത്തുന്ന വിക്രം നിർമിക്കുന്നത് അദ്ദേഹത്തിന്റെ നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ ഫിലിംസ് തന്നെയാണ്. സിനിമ അടുത്ത വര്‍ഷം റിലീസ് ചെയ്യുമെന്നാണ് സൂചന. ലോകേഷ് രജനികാന്തിനെ നായകനാക്കി സിനിമ ചെയ്യാനുള്ള ഒരുക്കത്തിലാണെന്നും അതല്ല കാർത്തി നായകവേഷത്തിലെത്തിയ കൈതി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് അടുത്ത സിനിമയെന്നും നേരത്തെ റിപ്പോർട്ടുകൾ ഉയർന്നിരുന്നു. 

 

വിജയ് നായകനായ മാസ്റ്റർ ആണ് ലോകേഷ് ഒടുവിൽ സംവിധാനം ചെയ്ത ചിത്രം. കഴിഞ്ഞ മാർച്ചിൽ റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമ കോവിഡ് മൂലം മാറ്റി വച്ചിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com