ADVERTISEMENT

കൊച്ചിയില്‍ നടിയെ ഫ്ലാറ്റില്‍ കയറി മര്‍ദിച്ചതായി പരാതി. നടി മീനു മുനീറാണ് പരാതി നല്‍കിയിരിക്കുന്നത്. ഗുണ്ടകള്‍ ആലുവയിലെ ഫ്ലാറ്റില്‍ കയറി മര്‍ദിച്ചുവെന്ന് മീനു മുനീര്‍ പറയുന്നു. പരാതിയില്‍ നെടുമ്പാശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

ഫ്ലാറ്റിലെ കാര്‍ പാര്‍ക്കിങുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. പാര്‍ക്കിങ് അനുവദിക്കാതിരുന്നത് ചോദ്യം ചെയ്തിരുന്നു. പൊലീസ് നോക്കിനില്‍ക്കെയാണ് അതിക്രൂരമായി അക്രമിക്കപ്പെട്ടതെന്ന് മീനു മുനീര്‍ ആരോപിച്ചു.

 

കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും പ്രതികളെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും മീനു മുനീര്‍ പറയുന്നു. കേസ് ഒത്തുതീര്‍പ്പാക്കാനും പൊലീസ് ശ്രമിക്കുന്നു. എന്നാല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറയുന്നു.

 

ഡാ തടിയാ, കലണ്ടര്‍ തുടങ്ങിയ സിനിമകളിലും നിരവധി സീരിയലുകളിലും വേഷമിട്ട നടിയാണ് മിനു. രണ്ട് വർഷം മുമ്പാണ് മതം മാറിയ നടി മിനു കുര്യന്‍ എന്ന പേരുമാറ്റി മിനു മുനീര്‍ എന്ന പേര് സ്വീകരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com