ADVERTISEMENT

മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ സൂപ്പർതാരങ്ങൾ ഒരുമിച്ചെത്തിയ സംഗമവേദിയായി മാറി ആന്റണി പെരുമ്പാവൂരിന്റ മകളുടെ വിവാഹം. പ്രിയതാരങ്ങൾക്കു പുറമെ പൃഥ്വിരാജ്, ഫഹദ് ഫാസിൽ, നസ്രിയ, എം.ജി. ശ്രീകുമാർ, ഉണ്ണി മുകുന്ദൻ, ജയസൂര്യ തുടങ്ങിയവർ വിവാഹ സൽക്കാരത്തിനെത്തിയിരുന്നു. കറുപ്പ് വേഷമായിരുന്നു ചടങ്ങിന്റെ ഡ്രസ് കോഡ്.

 

kuruvla

പള്ളിയില്‍ നടന്ന ചടങ്ങിലും പിന്നീട് നടന്ന റിസപ്‍ഷനിലും ആദ്യാവസാനം വരെ മോഹൻലാൽ പങ്കെടുക്കുകയുണ്ടായി. ഏറെ നാളുകൾക്കു ശേഷമാണ് മോഹൻലാൽ കുടുംബസമേതം ഒരു പരിപാടിയിൽ പങ്കെടുക്കുന്നത്. 

mohanlal-sreekumar
lal-anu

 

rosshan-jayasurya

മകൾ വിസ്മയ മോഹൻലാലും പ്രണവുമായിരുന്നു ചടങ്ങിലെ മറ്റൊരു ആകർഷണം. ക്ഷണിക്കപ്പെട്ട അതിഥികൾക്കു മാത്രമായിരുന്നു ചടങ്ങിൽ പ്രവേശനം.

 

നവംബർ 29ന് കൊച്ചിയിലെ പള്ളിയിൽ വച്ചായിരുന്നു എമിലിന്റെയും അനിഷയുടെയും വിവാഹനിശ്ചയം. ഇരുവരും ഡോക്ടര്‍മാരാണ്.

 

എമിലിന്റെ അമ്മ സിന്ധു പാലാ മുൻസിപ്പൽ ചെയർമാൻ ആയിരുന്ന പരേതനായ ജോസ് പടിഞ്ഞാറേക്കരയുടെ മകളാണ്.

 

പൂമുഖപ്പടിയിൽ നിന്നെയും കാത്ത് എന്ന ചിത്രത്തിന്റെ നിർമാതാവു കൂടിയാണ് അദ്ദേഹം. 27 വർഷങ്ങളായി ഇരു കുടുംബങ്ങളും തമ്മിൽ അടുപ്പമുണ്ട്. 

 

എമിലിന്റെ സഹോദരൻ നീൽ, ഒളിമ്പ്യൻ അന്തോണി ആദം എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com