ADVERTISEMENT

ഇരട്ടയിലെ രണ്ടാമനും സിനിമ പ്രഖ്യാപിച്ചു. സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന സിനിമയിൽ ഫഹദ് ഫാസിലാണ് നായകൻ. പാച്ചുവും അദ്ഭുതവിളക്കും എന്നാണ് ചിത്രത്തിന്റെ പേര്. സിനിമ ഗോവയിലും എറണാകുളത്തുമായാണു ചിത്രീകരിക്കുക. ഏപ്രിൽ തുടങ്ങുന്ന സിനിമയിലെ നായികയെ തീരുമാനിച്ചിട്ടില്ല. 

 

ഇരട്ട സഹോദരനായ അനൂപ് സത്യന്റെ വരനെ ആവശ്യമുണ്ട് എന്ന സിനിമ  ഹിറ്റായിരുന്നു. ഇതോടെ സത്യൻ അന്തിക്കാടിന്റെ രണ്ടാമത്തെ മകനും സ്വതന്ത്ര സംവിധായകനായുകയാണ്. സത്യന്റെ അസോസിയേറ്റ് ഡയറക്ടറായി ജോലി ചെയ്തിരുന്ന അഖിലിന്റെ ഡോക്യുമെന്ററികൾ രാജ്യാന്തര ബഹുമതികൾ നേടിയിട്ടുണ്ട്. നെറ്റ്ഫ്ളിക്സ് ആസ്ഥാനത്തു പ്രദർശിപ്പിച്ചു സംവിധാകനുമായി ടെലികോം നടത്തിയ ഇന്ത്യയിലെ അപൂർവം ഡോക്യുമെന്ററികളിലൊന്നാണിത്. 

 

അഖിൽതന്നെ കഥയും തിരക്കഥയുമെഴുതുന്ന ചിത്രം സേതു മണ്ണാർക്കാടാണു നിർമിച്ചു വിതരണം ചെയ്യുന്നത്. തമിഴ് സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകറാണ് സംഗീതം. ശരൺ വേലായുധൻ ഛായാഗ്രഹണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com