ADVERTISEMENT

അമിത് ചക്കാലയ്ക്കൽ നായകനാകുന്ന യുവം സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു. പത്തൊൻപത് ലക്ഷം ആളുകളാണ് ട്രെയിലർ ഇതിനോടകം കണ്ടു കഴിഞ്ഞത്. നവാഗതനായ പിങ്കു പീറ്റർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമ ഫെബ്രുവരിയില്‍ റിലീസിനൊരുങ്ങുകയാണ്.

 

മലയാളി പ്രേക്ഷകര്‍ക്കിടയിൽ ഏറെ ശ്രദ്ധനേടിയ വാരിക്കുഴിയിലെ കൊലപാതകം എന്ന ചിത്രത്തിനുശേഷം അമിത് നായകനാകുന്ന ചിത്രം കൂടിയാണിത്. വിൻസന്റ് കൊമ്പനെന്ന പള്ളിവികാരിയായി അമിത് എത്തിയ ചിത്രമാണ് വാരിക്കുഴിയിലെ കൊലപാതകം. ചിത്രത്തിലെ താരത്തിന്റെ പ്രകടനവും പ്രേക്ഷക കയ്യടി നേടി. അഭിനയപ്രാധാന്യമുള്ള വേഷത്തിലാണ് യുവം സിനിമയിലും അമിത് എത്തുന്നത്.

 

അഭിഭാഷകന്റെ വേഷമാണ് ചിത്രത്തിൽ അമിത്തിന്റേത്. നിർമൽ പാലാഴി, അഭിഷേക് രവീന്ദ്രൻ, ഇന്ദ്രൻസ്, സായികുമാർ, നെടുമുടി വേണു, കലാഭവൻ ഷാജോൺ, ജാഫർ ഇടുക്കി, ചെമ്പിൽ അശോകൻ, ബൈജു ഏഴുപുന്ന, അനീഷ് ജി. േമനോൻ, ജയശങ്കർ എന്നിവരാണ് സിനിമയിലെ മറ്റുതാരങ്ങൾ.

 

സജിത് പുരുഷൻ ആണ് ഛായാഗ്രഹണം. എഡിറ്റിങ് ജോൺകുട്ടി, ആർട് രാജീവ് കോവിലകം, സംഗീതം ഗോപിസുന്ദർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ അജിത് വി. തോമസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com