‘ഹൗസ് ഫുൾ ബോർഡ് എവിടുന്ന് ഒപ്പിച്ചു?’; മറുപടിയുമായി അജു വർഗീസ്
Mail This Article
അജു വർഗീസ് നായകനായി എത്തിയ സാജൻ ബേക്കറി തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തെ വിമർശിക്കാനെത്തിയ യുവാവിന് അജു വർഗീസ് നൽകിയ മറുപടിയാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ.
റാന്നിയിലെ തിയറ്ററിൽ ചിത്രത്തിന്റെ ഹൗസ്ഫുൾ ഷോയുടെ ഫോട്ടോ അജു പങ്കുവയ്ക്കുക ഉണ്ടായി. ‘ഹൗസ് ഫുൾ ബോർഡ് എവിടുന്നു ഒപ്പിച്ചു...?’ എന്നായിരുന്നു വിമർശകന്റെ കമന്റ്.
‘കടം പറഞ്ഞു വാങ്ങി’ എന്നായിരുന്നു ഇതിന് അജു നൽകിയ മറുപടി. നിരവധിപേരാണ് അജുവിന് പിന്തുണയുമായി എത്തിയത്. ഇൻഡസ്ട്രിയെ ഉയർത്തിക്കൊണ്ടു വരാൻ അജുവിനെപ്പോലെയുള്ളവർ ശ്രമിക്കുമ്പോൾ അതിനെ ചവിട്ടിത്താഴ്ത്തരുതെന്ന് ഇവർ പറയുന്നു.
സിനിമയിലെ അജുവിന്റെ പ്രകടനത്തെ വിമർശിച്ചും ആളുകൾ എത്തിയിരുന്നു. താങ്കളുടെ വിമർശനത്തോട് പൂർണമായും യോജിക്കുന്നുവെന്നായിരുന്നു താരത്തിന്റെ മറുപടി.
ലെന, അജുവർഗീസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അരുൺ ചന്ദു സംവിധാനം ചെയ്ത ചിത്രമാണ് സാജൻ ബേക്കറി. ലെനയും അജു വർഗീസും സഹോദരങ്ങളായി അഭിനയിക്കുന്ന സിനിമ ബേക്കറിയെ ചുറ്റിപ്പറ്റിയാണ് മുന്നോട്ടുപോകുന്നത്. പത്തനംതിട്ട, റാന്നി എന്നിവടങ്ങളാണ് ലൊക്കേഷൻ.