ADVERTISEMENT

നിയമസഭാ തിരഞ്ഞെടുപ്പു പോരാട്ടം തുടങ്ങാനിരിക്കെ സംഘപരിവാറിനെതിരായ സിനിമയുമായി കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത് എത്തുന്നു. അദ്ദേഹം കഥയും തിരക്കഥയും സംഭാഷണവും എഴുതി സിദ്ധാർഥ് ശിവ സംവിധാനം ചെയ്ത ‘വർത്തമാനം’എന്ന ചിത്രം മുന്നൂറോളം തിയറ്ററുകളിൽ 12നു റിലീസ് ചെയ്യും. 

 

രാജ്യദ്രോഹ സിനിമ ആണിത് എന്ന് ആരോപിച്ച് സെൻസർ ബോർഡിന്റെ സ്ക്രീനിങ് കമ്മിറ്റി ആദ്യം പ്രദർശനാനുമതി നിഷേധിച്ചിരുന്നു.തുടർന്നു മുംബൈയിൽ റിവൈസിങ് കമ്മിറ്റി ചേർന്നാണു ചിത്രത്തിനു സർട്ടിഫിക്കറ്റ് നൽകിയത്.ഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാലയിലെ സമരങ്ങളും ഗോവധവും പ്രമേയമായുള്ള ‘വർത്തമാന’ത്തിൽ പാർവതി തിരുവോത്താണു നായിക. ചിത്രത്തിന്റെ ആദ്യ പ്രദർശനം തലസ്ഥാനത്തു നടത്തി. 

ബെൻസി നാസറിനൊപ്പം ചിത്രം നിർമിച്ചതും ആര്യാടൻ ഷൗക്കത്താണ്.ജെഎൻയുവിലും ഡൽഹിയിലുമായി 2018 അവസാനവും 2019 ആദ്യവുമാണ് ചിത്രീകരിച്ചത്.ഷൂട്ടിങ് സമയത്തു തന്നെ ഒട്ടേറെ പ്രശ്നങ്ങൾ നേരിടേണ്ടി വന്നതായി ഷൗക്കത്തും സിദ്ധാർഥ് ശിവയും പറഞ്ഞു.സെൻസർ ചെയ്യാൻ ശ്രമിച്ചപ്പോൾ സ്ഥിതി കൂടുതൽ വഷളായി.കോവിഡ് പ്രതിസന്ധി കൂടി ആയതോടെ റിലീസ് നീണ്ടു. 

 

തിയറ്ററിൽ ഈ സിനിമ കാണിക്കുമ്പോൾ പ്രശ്നമുണ്ടാകുമെന്ന് ആശങ്കയില്ലെന്നും ആരെങ്കിലും ഇത്തരം കാര്യങ്ങൾ വിളിച്ചു പറയേണ്ടേ എന്നും ഇരുവരും ചോദിക്കുന്നു.ചിത്രത്തോട് എതിർപ്പ് ഉയർന്നാൽ കേരളത്തിലെ മതേതര സമൂഹം അതു നേരിടും.ചരിത്രത്തിൽ രേഖപ്പെടുത്തേണ്ട സിനിമയാണിത്. ഇതിന്റെ പേരിൽ തങ്ങൾക്കെതിരെ ഇഡി റെയ്ഡ് പോലുള്ള പീഡനങ്ങൾ ഭയപ്പെടുന്നില്ലെന്നും ഷൗക്കത്ത് പറഞ്ഞു. മുഹമ്മദ് അബ്ദു റഹ്മാൻ സാഹിബിനെക്കുറിച്ചു ഗവേഷണം നടത്താൻ ഡൽഹിയിലെ സർവകലാശാലയിൽ എത്തുന്ന ഫൈസ സൂഫിയ എന്ന വിദ്യാർഥിനിയുടെ വേഷമാണു പാ‍ർവതി അവതരിപ്പിക്കുന്നത്.റോഷൻ മാത്യു,സിദ്ദിഖ്,സുധീഷ്,ഗായിക മഞ്ജരി തുടങ്ങിയവരും അഭിനയിക്കുന്നു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com