ADVERTISEMENT

മെഗാസ്റ്റാർ മമ്മൂട്ടിയോടുള്ള ആരാധന കോളജ് വിദ്യാർത്ഥിനിയെ എത്തിച്ചത് ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ ‘ഗ്രാന്‍ഡ് മാസ്റ്റർ’ അംഗീകാരത്തിൽ. കണ്ണൂർ മാതമംഗലം സ്വദേശിയായ സന. എസ് ആണ് ഈ ശ്രദ്ധേയമായ നേട്ടം കരസ്ഥമാക്കിയത്. മമ്മൂട്ടി അഭിനയിച്ച 331 സിനിമകളുടെ പേരുകൾ ഉപയോഗിച്ച് A3 ഷീറ്റിൽ 23 മിനിട്ട് കൊണ്ടാണ് ഫെയ്സ് പോട്രേയ്റ്റ്റ്റ് വരച്ചത്. ലൈവ് ആയി വരച്ചാണ് സന ഈ നേട്ടം കൈവരിച്ചത്. 

 

ബോൾ പോയിന്റ് പേന കൊണ്ട് ചിത്രം പൂർത്തികരിച്ചപ്പോൾ അത് അപൂർവ കലാപ്രകടനമായി.  മമ്മൂട്ടിയുടെ ആദ്യ സിനിമയുടെ പേരുമുതൽ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന സിനിമയുെട പേരുവരെ ഉൾക്കൊള്ളിച്ചാണ് ഈ വ്യത്യസ്തമായ ചിത്രം വരച്ചിരിക്കുന്നത്

 

ചിത്രരചന പഠിച്ചിട്ടില്ലെങ്കിലും കുട്ടിക്കാലം മുതൽ ചിത്രവരയിൽ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. കോവിഡ് കാലത്താണ് ഈ രംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. ലോക്ഡൗൺ കാലത്ത് ഇങ്ങനെ ചിത്രം വരച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരുപത്തി അയ്യായിരത്തോളം രൂപ സംഭാവന ചെയ്തിട്ടുണ്ട് ഈ മിടുക്കി.

 

പി.എസ്.സി. ഓഫിസിലെ സെക്ഷൻ ഓഫിസർ കെ.വി.സുനുകുമാറിന്റേയും ആരോഗ്യ വകുപ്പിലെ ഹെഡ് ക്ലാർക്ക് സ്മിത. ഇയുടേയും മകളാണ്. പിലാത്തറ സെന്റ് ജോസഫസ് കോളജിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ്. ഇന്ത്യാബുക്ക് ഓഫ് റെക്കോർഡ്സിന്റെ ബഹുമതിയും സനയെ തേടിയെത്തിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com