ADVERTISEMENT

ദൃശ്യം 2 സിനിമയുടെ അണിയറ പ്രവർത്തകരെ അഭിനന്ദിച്ച് സംവിധായകൻ എസ്.എസ്. രാജമൗലി. ചിത്രത്തിന്‍റെ സംവിധായകൻ ജീത്തു ജോസഫിന് നേരിട്ട് അയച്ച സന്ദേശത്തിലാണ് ദൃശ്യം 2 കണ്ട ശേഷമുള്ള പ്രതികരണം രാജമൗലി അറിയിച്ചത്. ചിത്രത്തെ മാസ്റ്റർ പീസ് എന്ന് വിശേഷിപ്പിച്ച ബാഹുബലി സംവിധായകൻ, തിരക്കഥ, സംവിധാനം, എഡിറ്റിങ്, അഭിനയം എന്നിങ്ങനെ ഓരോ മേഖലകളെയും എടുത്ത് പറഞ്ഞ് അഭിനന്ദനം അറിയിക്കുന്നുണ്ട്.

 

മലയാളികൾക്കു ഏറെ അഭിമാനിക്കാനാകുന്ന വാർത്ത ജീത്ത ജോസഫ് തന്നെയാണ് പ്രേക്ഷകരെ അറിയിച്ചതും. സംവിധായകൻ രാജമൗലി എന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് അയച്ച സന്ദേശത്തിന്‍റെ സ്ക്രീൻ ഷോട്ടും ജീത്തു ജോസഫ് പങ്കുവച്ചു. ‘ഹായ് ജീത്തു, ഇത് രാജമൗലി, സിനിമാ സംവിധായകൻ. കുറച്ച് ദിവസം മുമ്പാണ് ദൃശ്യം 2 സിനിമ കാണുന്നത്. ചിത്രം കണ്ടത് മുതൽ അതിനെക്കുറിച്ചുള്ള ചിന്തകൾ തന്നെ നിറഞ്ഞു നിന്നതിനാല്‍ ദൃശ്യത്തിന്‍റെ ആദ്യഭാഗവും കാണുകയുണ്ടായി. ദൃശ്യത്തിന്റെ തെലുങ്ക് പതിപ്പ് മാത്രമായിരുന്നു ഇതിനു മുമ്പ് ഞാൻ കണ്ടിരുന്നത്.’–രാജമൗലി പറയുന്നു.

 

‘തിരക്കഥ, സംവിധാനം, എഡിറ്റിങ്, അഭിനയം തുടങ്ങി ചിത്രത്തിന്‍റെ ഓരോ ക്രാഫ്റ്റും അതിശയിപ്പിക്കുന്നതാണ്. എന്നാലും എടുത്തുപറയേണ്ടത് എഴുത്തിനെ കുറിച്ച് തന്നെയാണ്. ലോകനിലവാരത്തിലുള്ളതാണത്. ചിത്രത്തിന്‍റെ ആദ്യഭാഗം തന്നെ ഒരു മാസ്റ്റർ പീസാണ്. അതുമായി സംയോജിച്ച് പോകുന്ന തരത്തിൽ പിടിച്ചിരുത്തുന്ന തരത്തിലുള്ള ഒരു കഥയുമായി വീണ്ടുമെത്തുക എന്നത് ബ്രില്ല്യൻസ് തന്നെയാണ്. നിങ്ങളിൽ നിന്നും കൂടുതൽ മാസ്റ്റർ പീസുകൾ ഇനിയും പ്രതീക്ഷിക്കുന്നു'. രാജമൗലി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com