ADVERTISEMENT

പാർവതി തിരുവോത്ത്, ആസിഫ് അലി, ജോജു ജോർജ്, ഇന്ദ്രജിത്ത്, റോഷൻ മാത്യു, സംയുക്ത മേനോൻ എന്നിങ്ങനെ വമ്പൻ താരനിര അണിനിരക്കുന്ന ‘ആണും പെണ്ണും’ എന്നചിത്രത്തിന് പ്രിവ്യു ഷോ  ഒരുങ്ങുന്നു. മനോരമ ഓൺ‌ലൈനും പികെ പ്രൈം പ്രൊഡക്‌ഷൻസും ചേർന്നാണ് സിനിമയുടെ പ്രത്യേക പ്രിവ്യു ഷോ കാണാൻ പ്രേക്ഷകർക്കും അവസരമൊരുക്കുന്നത്. വിജയികൾക്ക് ആസിഫ് അലി, പാർവതി. ഇന്ദ്രജിത്ത്, ജോജു, റിമ കല്ലിങ്കൽ, റോഷൻ, സംയുക്ത മേനോൻ, ദർശന രാജേന്ദ്രൻ ഉള്‍പ്പടെയുള്ള താരങ്ങൾക്കൊപ്പമിരുന്ന് ചിത്രം ആസ്വദിക്കാൻ അവസരം ലഭിക്കും.

 

താഴെ കൊടുക്കുന്ന ചോദ്യത്തിന് ശരിയുത്തരം 9846163658 എന്ന വാട്ട്സാപ്പ് നമ്പറിലേയ്ക്ക് അയക്കുക. തിരഞ്ഞെടുക്കുന്ന ആളുകൾക്ക് ചിത്രം കാണാനുള്ള സൗജന്യ ടിക്കറ്റ് ലഭിക്കും. ഒരാൾക്ക് രണ്ട് ടിക്കറ്റ് വീതമാണ് ലഭിക്കുക.

 

ആണും പെണ്ണും സിനിമാ പരമ്പരയിൽ പാർവതി തിരുവോത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്

 

1) കണ്ണമ്മ 2) രാച്ചിയമ്മ 3)പെണ്ണമ്മ 

 

മൂന്നു കഥകളെ ആസ്പദമാക്കി ദൃശ്യവത്കരിക്കുന്ന മൂന്ന് ഹ്രസ്വചിത്രങ്ങളാണ് ആണും പെണ്ണും. ആഷിഖ് അബു, വേണു, ജയ് കെ. എന്നിവരാണ് ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത്.

 

പാർവതി തിരുവോത്ത്, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന സിനിമയുടെ തിരക്കഥയും വേണു തന്നെയാണ് ഒരുക്കുന്നത്. ഉണ്ണി ആറിന്റെ തിരക്കഥയിൽ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റോഷൻ മാത്യു, ദർശന, നെടുമുടി വേണു കവിയൂർ പൊന്നമ്മ, ബേസിൽ ജോസഫ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലവും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

 

ജോജു ജോര്‍ജിനേയും സംയുക്താ മേനോനെയും  ഇന്ദ്രജിത്തിനെയും  നായിക നായകന്മാരാക്കി ജയ് കെ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സന്തോഷ് ഏച്ചിക്കാനമാണ്.

 

ഷൈജു ഖാലിദ്, വേണു, സുരേഷ് രാജന്‍ എന്നിവർ ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നു. സൈജു ശ്രീധരന്‍, ബീനാ പോള്‍, ഭവന്‍ ശ്രീകുമാര്‍ എഡിറ്റിങ്. ബിജിബാല്‍, ഡോണ്‍ വിന്‍സെന്റ് എന്നിവരാണ് സംഗീത സംവിധാനം. ഗോകുല്‍ ദാസും ജ്യോതിഷ് ശങ്കറുമാണ് പ്രൊഡക്‌ഷന്‍ ഡിസൈന്‍. പി കെ പ്രൈം പ്രൊഡക്‌ഷന്റെ ബാനറിൽ സി.കെ പദ്മകുമാര്‍ എം. ദിലീപ് കുമാര്‍ എന്നിവരാണ് നിർമാണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com